പാര്‍ലമെന്റില്‍ സൈക്കിളിലെത്തുന്നു ഒരു എംപി: മാതൃകയാകുന്നത് ലോകസഭയിലെ ബിജെപിയുടെ ചീഫ് വിപ്പ്

arjun-ram

ജയ്പൂര്‍:അധികാരത്തിന്റെ ആര്‍ഭാടങ്ങളെക്കുറിച്ചും വിഐപി സംസ്‌കാരത്തെയും കുറിച്ച് പ്രസംഗത്തില്‍ ആവേശത്തില്‍ പ്രസംഗിച്ച് കാറില്‍ കുതിച്ചുപായുന്ന നേതാക്കളെ കണ്ടുശീലിച്ചവര്‍ക്ക് മുന്നിലിതാ പുതിയൊരു മാതൃക. സര്‍ക്കാര്‍ അനുവദിച്ച കാര്‍പോലും ഉപയോഗിക്കാതെ സൈക്കിളില്‍ സവാരി നടത്തുന്ന അര്‍ജുന്‍ രാം മേഗ്വാല്‍ എംപി.

ഇദ്ദേഹം പാര്‍ലമെന്റിലേക്ക് പോകുന്നതും സൈക്കിളില്‍ തന്നെ. രാജസ്ഥാന്‍ കേഡറിലെ പഴയ ഐഎഎസ് ഓഫീസറുമാണീ ബിജെപി എംപി. ബിക്കാനീറിലെ കിസ്മിദാറിലെ ഒരു നെയ്ത്തുകുടുംബത്തിലായിരുന്നു അര്‍ജുന്റെ ജനനം. ബിഎ, എല്‍എല്‍ബി, എംബിഎ ബിരുദധാരിയായ അര്‍ജുന്‍ രാജസ്ഥാന്‍ ഭരണ സര്‍വീസില്‍ ജോലിക്ക് കയറുകയും പിന്നീട് ഐഎഎസിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയുമായിരുന്നു.

CYCLE2

2009ലാണ് ബിജെപി ടിക്കറ്റില്‍ ബിക്കാനീരില്‍ നിന്ന് അര്‍ജുന്‍ ലോകസഭയിലെത്തിയത്. 2013ലെ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരവും അര്‍ജുന് ലഭിച്ചിട്ടുണ്ട്. കഴിവിന്റെ പരമാവധി സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.16-ആം ലോകസഭയിലെ ബിജെപിയുടെ ചീഫ് വിപ്പാണ് അര്‍ജുന്‍ രാം മേഗ്വാല്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top