അച്ചടക്കമില്ലെന്ന് ആരോപിച്ച് ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് 70 യാത്രക്കാരെ ഹെദരാബാദില്‍ ഇറക്കിവിട്ടെന്ന് പരാതി

INDIGO
ഹൈദ്രാബാദ്: റായ്പൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് 70 യാത്രക്കാരെ ഇറക്കിവിട്ടെന്ന് പരാതി. ഹൈദ്രാബാദ്
രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ അച്ചടക്കമില്ലെന്ന് ആരോപിച്ചായിരുന്നു വിമാന ജീവനക്കാരുടെ നടപടി. വിമാന ജീവനക്കാര്‍ അപമാനിച്ചെന്ന് ആരോപിച്ച് യാത്രക്കാര്‍ വിമാനത്താവള പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി 8.30 നും 9 മണിക്കും ഇടയിലാണ് സംഭവം. വിമാനത്തില്‍ കയറിയ ശേഷം പരസ്പരം സീറ്റ് മാറ്റാനുള്ള ശ്രമത്തിനിടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. വിമാനം പുറപ്പെടാന്‍ സമയമായപ്പോളും സീറ്റുകള്‍ക്കിടയില്‍ നിന്നവരോട് ഇരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യാത്രക്കാര്‍ ബഹളം വെക്കുകയായിരുന്നുവെന്നും ഇതിനാലാണ് യാത്രക്കാരെ ഇറക്കിവിട്ടതെന്നുമാണ് വിമാനക്കമ്പനിയുടെ വിശദീകരണം. യാത്രക്കാരില്‍ ചിലര്‍ ലഗേജുകളെടുത്തെറിഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇറക്കിവിട്ടപ്പോള്‍ ചെക്കിന്‍ ചെയ്ത ബാഗേജുകള്‍ പോലും വിട്ടുതന്നില്ലെന്നാണ് യാത്രക്കാരുടെ പ്രധാനപരാതി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top