ഹിന്ദുവാണെന്ന കാരണത്താല്‍ മകനെ കൊലപ്പെടുത്തിയെന്നാരോപിച്ച് പിതാവ് രംഗത്ത്

hindu-killingപൂനെ:പൂനെയില്‍ 17 കാരന്‍ കൊല്ലപ്പെട്ടത് ഹിന്ദുവായതിനാലാണെന്ന് ബന്ധുക്കളുടെ ആരോപണം. മകനെ മൂന്ന് പേര്‍ ചേര്‍ന്ന് മതം ചോദിച്ചറിഞ്ഞ്,ഹിന്ദുവായതിനാല്‍ തീവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന ആരോപണവുമായാണ് കൊല്ലപ്പെട്ട സാവന്‍ റാത്തോടിന്റെ അച്ഛന്‍ ധര്‍മ്മ രംഗത്തെത്തിയിരിക്കുന്നത്. സാവന്‍ മരിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ ഇതിന് തെളിവാണെന്നും ധര്‍മ്മ പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കഴിഞ്ഞ 15ആം തീയതിയാണ് സാവനെ പൂനെയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പഴയവസ്തുക്കള്‍ ശേഖരിച്ച് വില്‍ക്കുന്ന തൊഴിലാളിയായ സാവന്‍ 15ആം തീയതിയാണ് മരിച്ചത്.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, കൊലയ്ക്ക് പിന്നില്‍ വര്‍ഗീയ താത്പര്യമില്ലെന്നും പൊലീസ് വ്യക്തമാക്കി. കാര്‍ ബാറ്ററികള്‍ സാവന്‍ മോഷ്ടിച്ചുവെന്ന സംശയത്തിലാണ് അക്രമിച്ചതെന്ന് അറസ്റ്റിലായ ഇബ്രാഹിം ഷെയ്ഖ്, ജുബര്‍ തംബോലി, ഇമ്രാന്‍ തംബോലി എന്നിവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഹിന്ദുവാണെന്ന കാരണത്തിലാണ് തന്നെ ജീവനോടെ തീവെച്ചതെന്ന് മരിക്കുന്നതിന് മുമ്പ് ആശുപത്രിയില്‍ വെച്ച് സാവന്‍ പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതോടെ വിവിധ ഹൈന്ദവസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

DONT MISS
Top