മദ്രസകളില്‍ ഉറുദു അറബി ഭാഷകള്‍ക്ക് പകരം ഹിന്ദിയും ഇംഗ്ലീഷും ഉപയോഗിക്കണമെന്ന് ശിവസേന

Untitled-1

മുംബൈ: മദ്രസകളില്‍ ഉറുദു, അറബി മാധ്യമ സമ്പ്രദായം നിരോധിക്കണമെന്ന് ശിവസേന ആഹ്വാനം. ഉറുദു, അറബി ഭാഷകള്‍ക്ക് പകരം ഹിന്ദിയും, ഇംഗ്ലീഷും ഉപയോഗിക്കണമെന്നും ശിവസേന വ്യക്തമാക്കി. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ എല്ലാവരും ഇംഗ്ലീഷ് ഭാഷ സംസാരിക്കണമെന്ന നിര്‍ദ്ദേശത്തിന്റെ ചുവടുപിടിച്ചാണ് ശിവസേന മുഖപത്രമായ സാംമ്‌നയിലെ മുഖപ്രസംഗത്തില്‍ അറബിക്കും ഉറുദുവിനും മദ്രസകളില്‍ ഭാഷാവിലക്ക് ഏര്‍പ്പെടുത്തണമെന്ന വാദം ഉന്നയിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ ഏകീകൃത സിവില്‍ നിയമം നടപ്പാക്കാനും, അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയാനുമുള്ള ധീരത കാണിക്കണമെന്നും ശിവസേന മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യ ഗവണ്‍മെന്റ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ പോലെ ഭാഷാവിലക്ക് നടപ്പിലാക്കാന്‍ ധൈര്യം കാണിക്കമെന്നും ശിവസേന കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഒട്ടേറെ നിക്ഷേപങ്ങള്‍ വരുത്തുന്നതില്‍ വിജയിക്കുന്നുണ്ട്. പക്ഷേ, രാജ്യത്തിനകത്ത് ശത്രുക്കളെ നേരിടാനുള്ള ധൈര്യം ഇവര്‍ക്ക് എന്തുകൊണ്ട് കിട്ടുന്നില്ലെന്നും ശിവസേന ചോദിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top