സാമന്ത മുതല്‍ നയന്‍താര വരെ; ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ താരസുന്ദരികള്‍

മേനിപ്രദര്‍ശനത്തില്‍ നിന്നും വ്യതിചലിച്ച് കഥയുടെ മേന്മകൊണ്ടുതന്നെ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ പലതും 2015ല്‍ വിജയം കൊയ്തിരുന്നു. കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ താര സുന്ദരികള്‍ ശ്രദ്ധ പുലര്‍ത്തിയതും അതിനു കാരണമായി. അവരില്‍ പലരുടെയും പ്രതിഫലത്തിന്റെ ഗ്രാഫും ഇതോടൊപ്പം ഉയര്‍ന്നു, കോടികളാണ് ഇപ്പോള്‍ ഇവരുടെ പ്രതിഫലം.

നയന്‍താര

തെന്നിന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് മലയാളിയായ നയന്‍താരയാണ്, രണ്ടരക്കോടി മുതല്‍ മൂന്നരക്കോടി വരെ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ ആയിരുന്നു നയന്‍താരയുടെ ആദ്യചലച്ചിത്രം. തനി ഒരുവന്‍, മായ, നാനും റൗഡി ദാന്‍ എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായതോടെ നയന്‍താരയുടെ പ്രതിഫലവും വര്‍ധിച്ചു.

nayanthara2

അനുഷ്‌ക ഷെട്ടി

അനുഷ്‌ക ഷെട്ടിയാണ് പ്രതിഫലത്തിന്റെ കാര്യത്തില്‍ രണ്ടാമത് വരുന്നത്. രുദ്രമാദേവി ഉള്‍പ്പെടെ ഈയിടെ അനുഷ്‌ക നായികയായെത്തിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. അനുഷ്‌കയുടെ പ്രതിഫലം രണ്ടരക്കോടി രൂപയാണ്.

anushkaShetty

തമന്ന ഭാട്ടിയ
മൂന്നാമതായി തമന്ന ഭാട്ടിയ. തമന്നയുടെ പ്രതിഫലം ഒരു കോടി എഴുപത്തിയഞ്ചു ലക്ഷം രൂപയാണ്. ബോക്‌സ്ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടിയ ബാഹുബലിയില്‍ തമന്നയുടെ വേഷം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു.

tamanna-bhatia

ഇല്യാന ഡിക്രൂസ്

ഗോവന്‍ സുന്ദരി ഇല്യാന ഡിക്രൂസാണ് പ്രതിഫലത്തിന്റെ കാര്യത്തില്‍ നാലാമത്, ഒന്നരക്കോടി രൂപ.

illeana
കാജല്‍ അഗര്‍വാള്‍

എഴുപത്തിയഞ്ചു ലക്ഷം മുതല്‍ ഒരു കോടി വരെയായിരുന്നു കാജല്‍ അഗര്‍വാളിന്റെ പ്രതിഫലം. പക്ഷെ തുടരെയുള്ള ഹിറ്റുകള്‍ക്ക് ശേഷം ഒന്നരക്കോടി രൂപയാണ് കാജല്‍ ഈടാക്കുന്നത്.

kajal-agarwal2

ശ്രുതി ഹാസ്സന്‍

മുന്പ് എഴുപത്തിയഞ്ചു ലക്ഷം വാങ്ങിയിരുന്ന ശ്രുതി ഹാസ്സന്‍ ഗബ്ബാര്‍ സിംഗിന്റെ വിജയത്തിന് ശേഷം പ്രതിഫലം ഒരു കോടിയായി ഉയര്‍ത്തി.

shruthi-hassan
ത്രിഷാ കൃഷ്ണ

സൌത്തിന്ത്യയുടെ പ്രിയ നായിക ത്രിഷാ കൃഷണയുടെ പ്രതിഫലം എണ്‍പത് ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ്.

trisha-krishnan
സാമന്ത രൂത്ത് പ്രഭു

തെന്നിന്ത്യയുടെ ലക്കിഗേള്‍ എന്നറിയപ്പെടുന്ന സാമന്തയുടെ പ്രതിഫലം എഴുപത് ലക്ഷം രൂപയായിരുന്നെങ്കിലും അടുപ്പിച്ചുള്ള ഹിറ്റുകള്‍ക്ക് ശേഷം പുതിയ സിനിമകള്‍ക്ക് ഒരു കോടിയാണ് ഈടാക്കുന്നത്.

Samantha

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top