ഫെയ്‌സ്ബുക്കിലെ ജനപ്രിയ ലോകനേതാക്കളില്‍ രണ്ടാമന്‍ മോദി

modiകാലിഫോര്‍ണിയ: ഫെയ്‌സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ജനപ്രിയതയുള്ള നേതാക്കളുടെ പട്ടികയില്‍ രണ്ടാമന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബര്‍സണ്‍ മാര്‍സ്‌ടെല്ലര്‍ എന്ന പബ്ലിക് റിലേഷന്‍ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വെയിലാണ് മോദി ഫെയ്‌സ്ബുക്കിലെ രണ്ടാമത്തെ ജനപ്രിയ നേതാവെന്ന റിപ്പോര്‍ട്ടുകളുള്ളത്.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് ഒന്നാം സ്ഥാനത്തുള്ളത്. സര്‍വ്വെ ഫലം പ്രകാരം 31 മില്ല്യനാണ് മോദിയുടെ പേഴ്‌സണല്‍ പേജിന്റെ ആരാധകര്‍. ഔദ്യോഗിക പേജിന്റെ ആരാധകര്‍ 10.1 മില്ല്യനാണ്. റിപ്പോര്‍ട്ട് പ്രകാരം ഈ പേജ് മൂന്നാം സ്ഥാനത്താണുള്ളത്. 46 മില്ല്യനാണ് ബരാക് ഒബാമയുടെ ആരാധകര്‍.

ആള്‍ക്കാരുമായുള്ള സംവാദത്തിന്റെ അടിസ്ഥാനത്തില്‍ ഒബാമയേക്കള്‍ മുന്നേറ്റമുള്ളത് മോദിക്കാണ്. 200 മില്ല്യനിലധികമാണ് മോദി ആളുകളുമായി നടത്തിയ സംവാദത്തിന്റെ കണക്കുകള്‍. അത് ഒബാമയുടെ സംവാദങ്ങളേക്കാള്‍ അഞ്ചിരട്ടിയോളം വരും.

രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നു തുടങ്ങി ഏഷ്യ പസഫിക് പ്രദേശത്തെ നിരവധി രാഷ്ട്ര നേതാക്കള്‍ ഈ പട്ടികയില്‍ മുന്‍പന്തിയിലുണ്ട്. അര്‍ജന്റീനയില്‍ പുതുതായി അധികാരത്തിലേറിയ മൗറീഷ്യോ മക്രിയാണ് സര്‍വ്വെ പ്രകാരം മികച്ച ഇടപെടലുകള്‍ നടത്തുന്ന രാജ്യനേതാവ്. 90 ശതമാനം ലോകനേതാക്കള്‍ക്കും ഫെയ്‌സ്ബുക്ക് ഇടപെടലുകള്‍ ഉണ്ടെന്നും സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top