തെലങ്കാനയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികളും ഡ്രൈവറും മരിച്ചു

accident

ഹൈദരാബാദ്: തെലങ്കാനയിലെ കര്‍ണൂലിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികളടക്കം ആറു പേര്‍ മരിച്ചു. കാസര്‍കോട് സ്വദേശി റോബിന്‍, ഭാര്യ ബിന്‍ഷാ മോള്‍, ആറുമാസം പ്രായമുള്ള കുട്ടി, റോബിന്റെ അച്ഛന്‍ ദേവസി, അമ്മ ത്രേസ്യ എന്നിവരും ആന്ധ്രാ സ്വദേശിയായ ഡ്രൈവര്‍ പവനുമാണ് മരിച്ചത്.

ബെംഗളൂരു-ഹൈദരാബാദ് ഹൈവേയില്‍ ഡോണി എന്ന സ്ഥലത്ത് വെച്ച് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. ആന്ധ്രയിലെ മെഹ്ബൂബ് നഗറിലെ മെത്താലില്‍ സ്‌കൂള്‍ നടത്തുകയാണ് റോബിന്‍. കുട്ടിയുടെ മാമ്മോദീസയ്ക്ക് കോട്ടയത്ത് പോയി മടങ്ങി വരികയായിരുന്നു ഇവര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ കലുങ്കിലിടിച്ച് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

DONT MISS
Top