ഷൂസ് ധരിച്ച് അമ്പലത്തില്‍ കയറി: ഷാരൂഖിനും സല്‍മാനുമെതിരായ ഹര്‍ജി കോടതി സ്വീകരിച്ചു

Untitled-1

മീററ്റ്: ബോളിവുഡ് നടന്മാരായ സല്‍മാന്‍ഖാനും ഷാരൂഖാനുമെതിരെ ഹിന്ദുമഹാസഭ നല്‍കിയ ഹര്‍ജി മീററ്റിലെ സെഷന്‍സ് കോടതി സ്വീകരിച്ചു. കളേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ നടന്മാര്‍ അമ്പലത്തില്‍ ഷൂസ് ധരിച്ച് കയറിയെന്ന് കാണിച്ചാണ് നടന്മാര്‍ക്കും ചാനലിനും പരിപാടിയുടെ സംവിധായകനും എതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്. ജനുവരി 18ന് കോടതി വാദം കേള്‍ക്കും.

കഴിഞ്ഞ ഡിസംബറില്‍ കളേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയില്‍ ഷാരൂഖും സല്‍മാനും ഒരു കാളി ക്ഷേത്രത്തില്‍ കയറുന്ന രംഗത്തിലാണ് അവര്‍ ഷൂ ധരിച്ചതെന്ന് ഹിന്ദുമഹാസഭ മീററ്റ് യൂണിറ്റ് അധ്യക്ഷന്‍ രജ്പുത് ആരോപിച്ചു. ചെരിപ്പുധരിച്ച് മതപരമായ സ്ഥലങ്ങളില്‍ ആരും കയറാന്‍ പാടില്ല. അത് ഒരു ചാനലില്‍ സംപ്രേക്ഷണം ചെയ്തത് ജനങ്ങളുടെ മതവികാരം വൃണപ്പെടാന്‍ കാരണമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത വീഡിയോ ചിത്രീകരിച്ചത് ഗ്രീന്‍ സ്‌ക്രീന്‍ സഹായത്തോടെയാണെന്ന് ചാനല്‍ അധികൃതര്‍ പ്രതികരിച്ചു. ക്ഷേത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്‌പെഷ്യല്‍ എഫക്ട്‌സ് വഴി ചെയ്തതാണെന്നും ചാനല്‍ അധികൃതര്‍ പ്രതികരിച്ചു.

DONT MISS
Top