കുരങ്ങന്‍ കുഞ്ഞിന്റെ ഊഞ്ഞാലാട്ടം: മലയാളി ഫോട്ടോഗ്രാഫര്‍ക്ക് അന്തര്‍ദേശീയ പുരസ്‌കാരം

Untitled-1

ലണ്ടന്‍: ലണ്ടനിലെ നാഷണല്‍ മ്യൂസിയം ഹിസ്റ്ററി നടത്തിയ വന്യജീവി ഫോട്ടോ മല്‍സരത്തില്‍ മലയാളിയായ തോമസ് വിജയന് പുരസ്‌കാരം. മാതാപിതാക്കളുടെ വാലില്‍ പിടിച്ച് ഊഞ്ഞാലാടുന്ന കുരങ്ങന്‍ കുഞ്ഞിന്റെ ചിത്രത്തിനാണ് പുരസ്‌കാരം. കര്‍ണാടകയിലെ കബനി വന്യജീവി സങ്കേതത്തില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് വിജയന് മികച്ച വന്യജീവി ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരം നേടിക്കൊടുത്തത്.

96 രാജ്യങ്ങളില്‍ നിന്നായി 42,000 ഫോട്ടോ എന്‍ട്രികളാണ് ലഭിച്ചത്. ഇതില്‍ 25 എണ്ണം ചുരുക്കപ്പട്ടികയിലായി. പിന്നീട് ആസ്വാദകര്‍ നടത്തിയ വോട്ടിംഗിലാണ് വിജയന്റെ ചിത്രത്തിന് കൂടുതല്‍ വോട്ട് ലഭിച്ചത്. ഒരു മലയാളി ഇത് ആദ്യമായാണ് ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കുന്നത്. മികച്ച ഫോട്ടോയ്ക്കുള്ള രണ്ടാം സ്ഥാനം ഡാരിയോ പൊഡെസ്റ്റയുടെ ചിത്രത്തിനാണ്. അന്റാര്‍ട്ടിക്കയില്‍ നിന്നും പകര്‍ത്തിയ പെന്‍ഗ്വിനുകളുടെ ചിത്രത്തിനാണ് നേട്ടം. മൂന്നാം സ്ഥാനം അനൂപ് ദിയോദാറിന്റെ ഫോട്ടോയും കരസ്ഥമാക്കി.

Untitled-1 Untitled-1
DONT MISS
Top