ഗുലാം അലിക്ക് സംസ്ഥാന സര്‍ക്കാര്‍ സ്വീകരണം നല്‍കി

ghulam aliതിരുവനന്തപുരം: പാക് ഗസല്‍ ഗായകന്‍ ഗുലാം അലിക്ക് സംസ്ഥാന സര്‍ക്കാര്‍ സ്വീകരണം നല്‍കി. പ്രഥമ സ്വരലയ ഗ്ലോബല്‍ ലജന്ററി പുരസ്‌കാരം മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഗുലാം അലിക്കു നല്‍കി. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആദരപത്രം നല്‍കി ഗുലാം അലിക്ക് ആശംസകളറിയിച്ചു.

കേരളത്തില്‍ പരിപാടി അവതരിപ്പിക്കുന്നതിന് ഗുലാം അലിക്കു നേരെ ശിവസേനയുടെ ഭീഷണി ഉളളതിനാല്‍ കനത്ത സുരക്ഷയാണ് പരിപാടിക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. നാളെ വൈകിട്ട് നിശാഗന്ധിയിലും ജനുവരി 17ന് കോഴിക്കോടും ഗുലാം അലി ഗസല്‍ സന്ധ്യ അവതരിപ്പിക്കും.

സംസ്ഥാനത്തിന്റെ അതിഥിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വരലയയുടെ ക്ഷണം സ്വീകരിച്ചാണ് ഗുലാം അലി കേരളത്തിലെത്തിയത്. ഇന്നലെ രാത്രിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാന താവളത്തിലെത്തിയ ഗുലം അലിയെ ടൂറിസം വകുപ്പ് മന്ത്രി എ പി .അനില്‍ കുമാര്‍, സി പി എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ,മേയര്‍ പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

DONT MISS
Top