വിജയ് ചിത്രം തെറിയുടെ ആദ്യ ചിത്രങ്ങള്‍ പുറത്തുവന്നു

theri-3
തമിഴകത്തിന്റെ ഇളയദളപതി വിജയുടെ 59-ആം ചിത്രം തെറിയുടെ ആദ്യ ചിത്രങ്ങള്‍ പൊങ്കല്‍ ദിനത്തില്‍ പുറത്തു വിട്ടു. വിജയ്‌യുടെ പൊലീസ് വേഷത്തിലും നൃത്ത രംഗങ്ങളിലുമുള്ള തകര്‍പ്പന്‍ ചിത്രങ്ങളാണ് പുറത്തുവിട്ടവയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.സംവിധായകന്‍ ആറ്റ്‌ലിയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

theri-5 theri-6 theri-8

വിജയ് മൂന്ന് വേഷങ്ങളിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. സാമന്തയും ആമി ജാക്‌സണുമാണ് തെറിയില്‍ വിജയുടെ നായികമാരാകുന്നത്. ജിവി പ്രകാശാണ് ചിത്രത്തിന്റെ സംഗീതസംവിധാനം.

തെറിയുടെ ആക്ഷന്‍ രംഗങ്ങളുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ കലോയണ്‍ വോഡ്‌നിഷ്‌റോഫാണ്. ട്രോയ്, മിഷന്‍ ഇംപോസിബിള്‍ എന്നീ ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചയാളാണ് കലോയണ്‍.

theri-4 theri-2 theri-1
DONT MISS
Top