ശബരിമലയിലെ സ്ത്രീ പ്രവേശനം: ചര്‍ച്ചകള്‍ സജീവം

sabarimala
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി പരാമര്‍ശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നു. കോടതി പരാമര്‍ശത്തെക്കുറിച്ച് താഴമണ്‍ മഠത്തിലെ മുതിര്‍ന്ന തന്ത്രിമാര്‍ ആലോചിച്ച് പ്രതികരിക്കുമെന്ന് ശബരിമല തന്ത്രി മഹേഷ് മോഹനര്‍ പറഞ്ഞു.

ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് മനസിലാക്കിയാവും കോടതി പരാമര്‍ശം എന്നായിരുന്നു മേല്‍ശാന്തിയുടെ പ്രതികരണം. വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങള്‍ നിലനില്‍ക്കുന്ന ക്ഷേത്രമാണ് ശബരിമല എന്നും, 41 ദിവസത്തെ വ്രതം പൂര്‍ത്തീകരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ല എന്നും മേല്‍ശാന്തി പറഞ്ഞു.സ്ത്രീകല്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെ അനുകൂലിക്കാനില്ല എന്നതാണ് ദേവസ്വം ബോര്‍ഡ് അഭിപ്രായം.

ദേവഹിതം അറിഞ്ഞ് മാത്രമം ആചാരമാറ്റകാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ കഴിയൂ എന്നതായിരുന്നു തന്ത്രിയുടെയും മേല്‍ശാന്തിയുടെയും പൊതുനിലപാട്.

കോടതി വിധിയില്‍ സംശയമുണ്ടെന്ന് പന്തളം രാജകുടുംബം പറഞ്ഞു. 1500 വര്‍ഷം മുമ്പ് പന്തളം കൊട്ടാരത്തില്‍ നിന്നും സ്ത്രീകല്‍ ശബരിമലയിലെത്തി എന്ന് പറയുന്നത് ശരിയല്ല. ചരിത്ര രേഖകളില്‍ ഒന്നും ഇതിന് തെളിവില്ല എന്നും രാജപ്രതിനിധി പറഞ്ഞു.

തീര്‍ഥാടകര്‍ക്കും, കോടതി പരാമര്‍ശത്തോട് യോജിപ്പില്ല. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല എന്നതാണ് അവരുടെ നിലപാട്. ഇന്ന് സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് യോഗം ചേരുന്നുണ്ട്. കേസ് പരിഗണിക്കുന്ന അടുത്ത ദിവസം കോടതിയില്‍ സ്വീകരിക്കേണ്ട നിലപാട് ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കുമെന്നാണ് സൂചന.

DONT MISS
Top