ഗുലാം അലിയെ കേരളത്തില്‍ പാടിക്കില്ല: ശിവസേന

Untitled-1

തിരുവനന്തപുരം: പാക് ഗായകന്‍ ഗുലാം അലിയെ കേരളത്തില്‍ പാടിക്കില്ലെന്ന് ശിവസേന. ഗുലാം അലിയുടെ സംഗീത പരിപാടികള്‍ നടക്കുന്ന വേദികളില്‍ എത്തി പ്രധിഷേധിക്കുമെന്ന് ശിവസേന വ്യക്തമാക്കി. പത്താന്‍കോട്ട് ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വ്യക്തമായ സാഹചര്യത്തിലാണ് ഗുലാം അലിയുടെ പരിപാപാടികള്‍ റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി ശിവസേന രംഗത്തെത്തിയത്. ഗുലാം അലിയുടെ പരിപാടി നടക്കുന്ന രണ്ടു വേദികളിലും ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും ശിവസേന അറിയിച്ചു.

ജനുവരി 15, 17  തിയ്യതികളില്‍ തിരുവനന്തപുരത്തും, കോഴിക്കോടുമാണ് ഗുലാം അലിയുടെ പരിപാടികള്‍ നടക്കാനിരിക്കുന്നത്. സാമൂഹിക-സാംസ്‌കാരിക സമിതിയായ ‘സ്വരലയ’യുടെ ക്ഷണം സ്വീകരിച്ചാണ് 75ക്കാരനായ ഗുലാം അലി സംഗീത പരിപാടികള്‍ക്കായി കേരളത്തില്‍ എത്തുന്നത്.

സംഗീത പരിപാടിക്ക് ശിവസേന ഒരിക്കലും എതിരല്ല, തങ്ങള്‍ പ്രതിഷേധിക്കുന്നത് പാകിസ്താന് എതിരെയാണെന്നും ശിവസേന സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി അജി മാധ്യമങ്ങളോട് പറഞ്ഞു. പത്താന്‍കോട്ട് ആക്രമണത്തില്‍ രാജ്യം ദു:ഖം ആചരിക്കുന്ന സമയത്ത് പാക് ഗായകന്റെ സംഗീത പരിപാടിയുടെ പ്രസക്തിയെന്തെന്നും ശിവസേന ചോദിച്ചു. ഈ വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് തന്നെയാണ് സംസ്ഥാന ഘടകത്തിനുമെന്ന് ശിവസേന നേതാക്കള്‍ അറിയിച്ചു.

DONT MISS
Top