ബോളിവുഡിന്റെ താരസംഗമമായി സൂപ്പര്‍താരത്തിന്റെ പിറന്നാള്‍ ആഘോഷം

bolly-1

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ 42-ആം പിറന്നാള്‍ ആഘോഷിക്കാന്‍ ഇത്തവണ സുഹൃത്തുക്കളെല്ലാം ഒത്തുചേര്‍ന്നു. ഇന്നലെ രാത്രി മുംബൈയിലെ ഹൃത്വികിന്റെ വസതിയില്‍ നടന്ന പിറന്നാള്‍ ആഘോഷത്തില്‍ ഷാരൂഖ് ഖാന്‍, രണ്‍വീര്‍ സിംഗ്, അര്‍ജ്ജുന്‍ കപൂര്‍,വിവേക് ഒബ്റോയ്, പ്രിറ്റി സിന്റ, അമീഷ പട്ടേല്‍, ശില്‍പ ഷെട്ടി, സംവിധായകന്‍ കരണ്‍ ജോഹര്‍ തുടങ്ങി പ്രമുഖ താരങ്ങളൊക്കെ എത്തിയിരുന്നു.

pretty-vivek

സൂസെയ്‌നുമായുള്ള വിവാഹമോചനത്തിന് ശേഷം ഏറെ നാളായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു താരം. 2015-ല്‍ ഹൃത്വിക്കിന് ചിത്രങ്ങളില്ലായിരുന്നു. ധീരേ ധീരേ എന്ന ഒരു ആല്‍ബത്തില്‍ മാത്രമാണ് ഹൃത്വിക് പ്രത്യക്ഷപ്പെട്ടത്. സോനം കപൂര്‍ നായികയായെത്തിയ ഈ ആല്‍ബം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അശുതോഷ് ഗവാരിക്കറുടെ മോഹന്‍ജോദാരോയാണ് ഹൃത്വിക്കിന്റെ അടുത്ത ചിത്രം. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലാണ് ഇപ്പോള്‍ ഹൃത്വിക് .

Thank u all for making my day so special! My first birthday happy selfie is for all of you who have warmed my heart.I…

Posted by Hrithik Roshan on Sunday, 10 January 2016

DONT MISS
Top