ട്വന്റി 20യിലും അഫ്ഗാന്‍ ഉദയം: സിംബാബ്വെയ്ക്കെതിരെ തകര്‍പ്പന്‍ ജയം

Untitled-1
ഷാര്‍ജ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ട്വന്റി20യിലും അഫ്ഗാനിസ്താനു വിജയം. സിംബാബ് വെയ്ക്ക്  എതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് അഫ്ഗാന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 187 റണ്‍സെടുത്തു. 188 റണ്‍സിനായി പൊരുതിയ സിംബാബ്‌വെ അഞ്ച് റണ്‍സിന് അകലെ വീണു.

ഉസ്മാന്‍ ഗാനി(42) മുഹമ്മദ് ഷഹസാദ്(33) ഗുല്‍ബദീന്‍ നായിബ്(37) എന്നിവരുടെ ബാറ്റിങ്ങാണ് അഫ്ഗാനിസ്താന് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മികച്ച പേരാട്ടം കാഴ്ചവച്ചെങ്കിലും അവസാന ഓവറുകളില്‍ അഫ്ഗാന്‍ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന ബൗളിങ്ങാണ് സിംബാബ്‌വെയെ തകര്‍ത്തത്. രണ്ടാം ട്വന്റി20 ഞായറാഴ്ച്ച നടക്കും. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിന് യോഗ്യത നേടാനുള്ള തീവ്രശ്രമത്തിലാണ് അഫ്ഗാനിസ്താന്‍.

DONT MISS
Top