പത്ത് വര്‍ഷത്തിനിടെ ഏഴര ലക്ഷം പേരെ ഹിന്ദുമതത്തിലേക്ക്‌ പരിവര്‍ത്തനം നടത്തിയതായി പ്രവീണ്‍ തൊഗാഡിയ

Untitled-1

ദില്ലി: പത്ത് വര്‍ഷത്തിനിടെ ഏഴര ലക്ഷം അന്യമതസ്ഥരെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരാന്‍ സംഘടനയ്ക്ക് കഴിഞ്ഞതായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് പ്രവീണ്‍ തൊഗാഡിയ. അഞ്ച് ലക്ഷം ക്രിസ്ത്യാനികളേയും രണ്ടര ലക്ഷത്തോളം മുസ്ലിംങ്ങളേയുമാണ് മതപരിവര്‍ത്തനം ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഹിന്ദുമതം സംരക്ഷിക്കാന്‍ കൂട്ടത്തോടെ ഘര്‍വാപസി നടത്തണമെന്നും തൊഗാഡിയ പറഞ്ഞു.

വര്‍ഷത്തില്‍ 15,000 എന്ന കണക്കിലാണ് ഘര്‍വാപസി നടക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം മാത്രം 40,000 പേരെ മതപരിവര്‍ത്തനം നടത്തിയതായി തൊഗാഡിയ അവകാശപ്പെട്ടു. ഈ കണക്ക് ആര്‍എസ്എസ് നടത്തിയതിനേക്കാളും വലുതാണ്. രാജ്യത്ത് ഭൂരിപക്ഷമായി തുടരാന്‍ ഇനിയും മതപരിവര്‍ത്തനം നടത്തണമെന്നും അനുയായികളോട് തൊഗാഡിയ പറഞ്ഞു. പാകിസ്താനിലെ ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top