സിനിമ ഹറാമല്ല: കുഴിമന്തി ബിരിയാണി പോലെ പര്‍ദ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നു: പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍

panakadu

കൊച്ചി: ഇനി പഴയ പോലെ സിനിമ ഹറാമാണെന്ന് പറഞ്ഞ് ഒഴിയാന്‍ കഴിയില്ലെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. മതവിശ്വാസം കൊണ്ടല്ല, മറിച്ച് അറബിത്തം സ്വീകരിക്കുന്നത് കൊണ്ടാണ് പര്‍ദ വ്യാപകമാകുന്നതെന്ന് പച്ചക്കുതിര മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേരളത്തിലെ വര്‍ധിച്ച ഗള്‍ഫ് സ്വാധീനം കൊണ്ട് കുഴിമന്തി ബിരിയാണി പോലെ പര്‍ദയും മാര്‍ക്കറ്റ് ചെയ്യപ്പെടുന്നു.

അധ്യാപന രീതി തന്നെ മാറികൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ സിനിമയെ എങ്ങനെയാണ് ഒഴിവാക്കാന്‍ പറ്റുകയെന്നും അദ്ദേഹം ചോദിക്കുന്നു. ക്ലാസ്മുറികളില്‍ പഠനത്തിന്റെ ഭാഗമായി ഡോക്യുമെന്റേഷന്‍ കാണിക്കുന്നില്ലേ. പികെ, മൈ നെയിം ഈസ് ഖാന്‍ തുടങ്ങിയ സിനിമകള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം വലുതാണെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും തനിക്ക് ഇഷ്ടമാണെന്നും അഭിമുഖത്തില്‍ മുനവറലി ശിഹാബ് തങ്ങള്‍ പറയുന്നു. ഭക്ഷണത്തിലും, വസ്ത്രത്തിലും വല്ലാതെ അറബിത്തം സ്വീകരിക്കുന്നത് കൊണ്ടാണ് പര്‍ദ വ്യാപകമാകുന്നത്.കാന്തപുരം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന തിരുകേശം സൂക്ഷിക്കാനുളള പള്ളിയെക്കുറിച്ച് തനിക്ക് ചില സംശയങ്ങള്‍ ഉണ്ടെന്നും കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ആവിഷ്‌കാര സ്വാതന്ത്യം ലീഗിലും വേണം.ലീഗ് ആര്‍എസ്എസിനെയും, ഹിന്ദുത്വത്തെയും എതിര്‍ക്കുമ്പോള്‍ അത് വര്‍ഗീയമായി വ്യാഖ്യാനിക്കപ്പെടുന്നു. അയല്‍ക്കാരുടെ വീട്ടില്‍ പോയി സദ്യ ഉണ്ണാന്‍ പാടില്ല, ക്രിസ്മസ് കേക്ക് കഴിക്കരുത് എന്നിങ്ങനെയുളള നവസലഫി വാദങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞാഴ്ച വേങ്ങര തളിക്ഷേത്രത്തില്‍ പോയി ഭക്ഷണം കഴിച്ചിരുന്നുവെന്നും മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മാസികയ്ക്ക് അഭിമുഖം താന്‍ അനുവദിച്ചിരുന്നുവെന്നും താന്‍ പറഞ്ഞ വാക്കുകളില്‍ കൂടുതല്‍ വിശദീകരണത്തിന് മുതിരുന്നില്ലെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ റിപ്പോര്‍ട്ടറോട് പ്രതികരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top