പത്തനംതിട്ടയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി

rape
പത്തനംതിട്ട കാരംവേലി എസ്എൻഡിപി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. ഡിസംബർ 24-ന് നാഷണൽ സർവ്വീസ് സ്കീം ക്യാമ്പിൽ വെച്ചായിരുന്നു പീഡനം. സംഭവത്തില്‍ കുട്ടി പരാതി നല്‍കിയെങ്കിലും പ്രിന്‍സിപ്പാള്‍ ഒതുക്കിത്തീര്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ ആറന്മുള പൊലീസിൽ പരാതി നൽകുകയായിരുന്നു.

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സുധീഷ് എന്ന അധ്യാപകനെതിരെ നേരത്തേയും സമാന സ്വഭാവമുള്ള പരാതികൾ ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ അധ്യാപകനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ സ്കൂളിലേക്ക് മാർച്ച് നടത്തി.

DONT MISS
Top