സ്വീഡിഷ് കപ്പ് ഗ്രാന്‍ഡ് പ്രീയില്‍ അപൂര്‍വി ചന്ദേലയ്ക്ക് ലോക റെക്കോര്‍ഡ്

APURVI

സ്‌റ്റോക്‌ഹോം: സ്വീഡിഷ് കപ്പ് ഗ്രാന്‍ഡ് പ്രീയില്‍ ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ അപൂര്‍വി ചന്ദേലയ്ക്ക് ലോകറെക്കോര്‍ഡ്. പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ അപൂര്‍വി സ്വര്‍ണ മെഡല്‍ നേടി. 211.2 പോയിന്റാണ് അപൂര്‍വിയുടെ നേട്ടം. ചൈനയുടെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് യി സിലിംഗിന്റെ 211 എന്ന പോയിന്റ് റെക്കോര്‍ഡാണ് അപൂര്‍വി തകര്‍ത്തത്.

കഴിഞ്ഞ ഏപ്രിലില്‍ കൊറിയയില്‍ നടന്ന ഷൂട്ടിംഗ് ലോകകപ്പില്‍ വെങ്കല മെഡല്‍ നേടി അപൂര്‍വി ഒളിമ്പിക്‌സ് യോഗ്യത നേടിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top