വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം: മരണം എട്ടായി

Untitled-1

ഇംഫാല്‍: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനത്തില്‍ എട്ട് പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. റിക്ടടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മണിപ്പൂരിലാണ് എട്ടുപേരും മരിച്ചത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മണിപ്പൂരിലെ ടാമെന്‍ഗ്ലോങിലാണ്.

മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ വ്യാപകമായ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
പുലര്‍ച്ച നാലു മണിയോടെയാണ് ഭൂചലനം ഉണ്ടായത്. അസം, മണിപ്പൂര്‍, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഗുവാഹട്ടിയിലുണ്ട്. അദ്ദേഹത്തോട് സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നാശനഷ്ടം ഇതുവരെയും കണക്കാക്കിയിട്ടില്ല.

DONT MISS
Top