പത്താന്‍കോട്ട് ഭീകരാക്രമണം: രക്തസാക്ഷികളായ സൈനികരില്‍ കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവും

Untitled-1
പത്താന്‍കോട്ട്: പഞ്ചാബിലെ പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവും. മുന്‍ അന്താരാഷ്ട്ര റൈഫിള്‍ ഷൂട്ടര്‍ കൂടിയായ സുബേദാര്‍ ഫത്തേ സിംഗാണ്(51) കൊല്ലപ്പെട്ടത്. 1995ല്‍ ദില്ലിയില്‍ നടന്ന ആദ്യ കോമണ്‍വെല്‍ത്ത് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിനായി ഒരു സ്വര്‍ണ്ണവും വെള്ളിയുമാണ് ഈ ധീരസൈനികന്‍ നേടിയത്.

ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ ഭാഗമായ ദോഗ്രാ റെജിമെന്റിനൊപ്പമാണ് സിംഗ് സേവനമനുഷ്ഠിച്ചിരുന്നത്. ദേശീയ റൈഫിള്‍ അസോസിയേഷന്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു. മാതൃരാജ്യത്തിനായി പോരാടിയാണ് സുബേദാര്‍ വിടവാങ്ങിയത്. രാജ്യത്തിന് പ്രിയപുത്രനെയും ഒരു വിദഗ്ദ്ധ ഷൂട്ടറെയും നഷ്ടപ്പെട്ടുവെന്ന് റൈഫിള്‍ അസോസിയേഷന്‍ പ്രസിഡന്റ് രനീന്ദര്‍ സിംഗ് പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച തീവ്രവാദി ആക്രമണത്തില്‍ മൂന്ന് സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണം അഴിച്ചുവിട്ട അഞ്ച് തീവ്രവാദികളെയും വധിക്കുകയും ചെയ്തു.

DONT MISS
Top