അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം: ദില്ലിയും വിറച്ചു

Untitled-1

ദില്ലി: അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടെര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഉത്തരേന്ത്യന്‍ മേഖലയില്‍ പ്രകമ്പനം ഉണ്ടായി. ദില്ലി, ഹരിയാന എന്നിവിടങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.

ഹിന്ദുകുഷ് മേഖലയില്‍ 170 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ആളപായമുള്ളതായുള്ള റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ജമ്മു കശ്മീരിലും പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടു. ഒക്ടോബറില്‍ വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലുണ്ടായ ഭൂകമ്പത്തില്‍ 400 പേര്‍ കൊല്ലപ്പെടുകയും വന്‍നാശനഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു.

DONT MISS
Top