സാഫ് കപ്പില്‍ ഇന്ത്യ ഫൈനലില്‍ കടന്നു

Untitled-1

തിരുവനന്തപുരം: ഇന്ത്യ സാഫ് കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ മാലിദ്വീപിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ഇന്ത്യയുടെ ജെജെ ലാല്‍ പെഖുല രണ്ട് ഗോള്‍ നേടി.

ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഒരു ഗോള്‍ നേടി. 24ആം മിനുട്ടില്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യം വല കുലുക്കിയത്. 33ആം മിനുട്ടിലും 65ആം മിനുട്ടിലുമായിട്ടായിരുന്നു ജെജെ ലാലിന്റെ രണ്ട് ഗോളുകള്‍. മാലി ദ്വീപിന് വേണ്ടി നാഷിദ് അഹമ്മദും അംദാന്‍ അലിയുമാണ് ഗോള്‍ നേടിയത്. ഇത് പത്താം തവണയാണ് ഇന്ത്യ സാഫ് കപ്പ് ഫൈനലിലെത്തുന്നത്.  ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ അഫ്ഗാനിസ്താന്‍ ശ്രീലങ്കയെ നേരിടും. ഇതിലെ വിജയികളെ ആയിരിക്കും ഇന്ത്യ ഫൈനലില്‍ നേരിടുക.

DONT MISS
Top