വിഐപികളുടെ വാഹനങ്ങളിലെ സൈറണുകള്‍ ഒഴിവാക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി

nitheeshപട്‌ന: വിഐപികളുടെ വാഹനങ്ങളിലെ സൈറണുകള്‍ ഒഴിവാക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഗവര്‍ണറുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയും വാഹനങ്ങള്‍, അഗ്നിശമന സേന, ആംബുലന്‍സ് എന്നിവ ഒഴികെയുള്ളവയിലെ സൈറണുകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. ശബ്ദമലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണിത്.

വാഹനങ്ങള്‍ അനാവശ്യമായി ഹോണ്‍ മുഴക്കുന്നത് നിര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ആഭ്യന്തരവകുപ്പിന്റെ യോഗത്തില്‍ പങ്കെടുക്കവേയാണ് നിതീഷ് കുമാര്‍ ഈ ആവശ്യം മുന്നോട്ട് വെച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top