ട്രെയിനില്‍ 14കാരിയെ സൈനികര്‍ മദ്യം നല്‍കി മാനഭംഗപ്പെടുത്തി

gang-rape

കൊല്‍ക്കത്ത: ട്രെയിനില്‍ 14കാരിയെ സൈനികര്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കി. തിങ്കളാഴ്ച ഹൗറ-അമൃത്സര്‍ എക്‌സ്പ്രസിലായിരുന്നു സംഭവം. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കൊല്‍ക്കത്ത സ്വദേശിനിയായ പെണ്‍കുട്ടി ഹൗറ റെയില്‍വെ സ്‌റ്റേഷനില്‍ വെച്ചാണ് ട്രെയിനില്‍ കയറിയത്. സൈനികര്‍ക്ക് വേണ്ടി റിസര്‍വ് ചെയ്ത കോച്ചില്‍ പെണ്‍കുട്ടി അബദ്ധത്തില്‍ കയറുകയായിരുന്നു. പെണ്‍കുട്ടിയുമായി സൗഹൃദം നടിച്ച ഒരു സൈനികന്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. പിന്നീട് മറ്റു രണ്ട് സൈനികര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് മധുപൂരില്‍ വെച്ച് പെണ്‍കുട്ടിയെ ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് ആശുപത്രിയിലെത്തിച്ചത്.

പെണ്‍കുട്ടിക്ക് മദ്യം നല്‍കിയ മഞ്ജരിഷ് ത്രിപാദി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. പീഡിപ്പിച്ച മറ്റു രണ്ട് സൈനികരെ തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യുമെന്നും ധന്‍ബാദ് പൊലീസ് അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top