സാഫ് കപ്പ് സെമിയില്‍ ഇന്ത്യ മാലിദ്വീപിനെ നേരിടും

Untitled-1

തിരുവനന്തപുരം: സാഫ് കപ്പ് സെമി ഫൈനലില്‍ എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യ ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായ മാലിദ്വീപിനെ നേരിടും. വ്യാഴായ്ച്ചയാണ് ആദ്യ സെമി. രണ്ടാം സെമിയില്‍ ശ്രീലങ്കയാണ് അഫ്ഗാനിസ്താന്റെ എതിരാളികള്‍. ബി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ മാലിദ്വീപിനെ 4-1ന് പരാജയപ്പെടുത്തിയാണ് അഫ്ഗാന്‍ സെമിയില്‍ കടന്നത്. ഒമിദ് പൊപാന്‍സേയുടെ ഇരട്ട ഗോള്‍ മികവിലാണ് അഫ്ഗാന്‍ സെമിയില്‍ കടന്നുകൂടിയത്. ക്യാപ്റ്റന്‍ ഫൈസല്‍ ഷെയ്‌സ്‌തെയും ഫറ്റിപിയും ഓരോ ഗോളുകള്‍ വീതം നേടി പട്ടിക പൂര്‍ത്തിയാക്കി. മാലിദ്വീപിനു വേണ്ടി ഫസിര്‍ അലി(32)യാണ് ആശ്വാസഗോള്‍ നേടിയത്. ഇതോടെ നിലവിലെ ചാമ്പ്യന്‍മാരായ അഫ്ഗാനിസ്താനോട് സെമിയില്‍ ഏറ്റുമുട്ടേണ്ടി വരില്ല എന്ന വെല്ലുവിളി ഇന്ത്യയ്ക്ക് ഒഴിവായി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top