ആയിരം സെല്‍ഫികള്‍ ഉള്‍പ്പെടുത്തിയൊരു സെല്‍ഫി കേക്ക്

selfie-cakeകോഴിക്കോട്: കോഴിക്കോട് ഹൈലറ്റ് മാളില്‍ ഹഗ്ഗെ മഗ്ഗെ കഫെയുടെ നേതൃത്വത്തില്‍ ഒരുക്കിയ സെല്‍ഫി കേക്ക് പ്രദര്‍ശനം ശ്രദ്ധേയമായി. ഓണ്‍ലൈനിലൂടെയും ഓഫ്‌ലൈനിലൂടെയും ലഭിച്ച സെല്‍ഫികള്‍ ഉള്‍പ്പെടുത്തിയായിരുന്നു 125 മീറ്റര്‍ നീളമുള്ള സെല്‍ഫി കേക്ക് ഒരുക്കിയത്.

ഹൈലറ്റ് മാളിലെ ഫുഡ് കോര്‍ട്ടില്‍ പ്രദര്‍ശിപ്പിച്ച കേക്ക് കാണാനായി നിരവധി പേരാണ് ദിവസവും എത്തുന്നത്. സെല്‍ഫികളുടെ ഉടമസ്ഥര്‍ക്ക് സെല്‍ഫി കേക്ക് സ്വന്തമാക്കാനുള്ള അവസരവും സംഘാടകര്‍ ഒരുക്കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top