മാഘമേളയ്ക്ക് ദിവസങ്ങള്‍ മാത്രം; കുളിക്കാന്‍ പോലും ഉപയോഗിക്കാനാവാത്ത തരത്തില്‍ മലിനമായി ഗംഗ

magh-melaഅഹമ്മദാബാദ്: മാഘമേളയ്ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഗംഗയിലെ ജലം കുളിക്കാന്‍ പോലും ഉപയോഗിക്കാനാവാത്ത തരത്തില്‍ മലിനമായിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. മേള നടക്കുന്ന അലഹബാദിലെ ഗംഗയിലെ ജലം കാല്‍ കുത്താന്‍ പോലും സാധിക്കാത്ത അത്രയും മലിനമാണന്നാണ് മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്.

ഗംഗയിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിന്റെ 30 മടങ്ങാണെന്ന് ഉത്തര്‍പ്രദേശ് മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 100 മില്ലി വെള്ളത്തില്‍ 28,000 മുതല്‍ 32,000 വരെ കോളിഫോം ബാക്ടീരിയയെയാണ് കണ്ടെത്തിയത്. കുളിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ പരമാവധി 500 ആണ് അനുവദനീയമായ അളവ്. ഓടയിലെ മലിനജലത്തിന് തുല്യമാണ് ഗംഗയിലെ ജലമെന്നാണ് പരിശോധനാഫലങ്ങള്‍ തെളിയിക്കുന്നത്.

ദശാശ്വമേധഘട്ടിലെ ജലത്തിലെ മാലിന്യവും സൂക്ഷ്മജീവികളും കാണാന്‍ മൈക്രോസ്‌കോപ്പിന്റെ പോലും ആവശ്യമില്ലാത്ത തരത്തിലാണ് മലിനീകരണത്തിന്റെ തോത്.

ജനുവരി 14ന് ആണ് മാഘമേള ആരംഭിക്കുന്നത്. ആയിരക്കണക്കിന് തീര്‍ത്ഥാടകരും വിശ്വാസികളും മാഘമേളയ്‌ക്കെത്തുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാഘമേളയുടെ പശ്ചാത്തലത്തില്‍ മലിനീകരണം കുറയ്ക്കാനുള്ള തീവ്രശ്രമമാണ് അധികൃതര്‍ നടത്തുന്നത്.

DONT MISS
Top