വ്രതാനുഷ്ഠാനങ്ങള്‍ക്ക് പൂര്‍ണത: ശബരിമലയില്‍ മണ്ഡലപൂജ നടന്നു

sabarimalaപത്തനംതിട്ട: മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് ശബരിമല സന്നിധാനത്ത് മണ്ഡലപൂജ നടന്നു. ഉച്ചയ്ക്ക് കുഭം രാശിയിലാണ് മണ്ഡലപൂജ നടന്നത്.

മണ്ഡലപൂജയ്ക്ക് മുന്നോടിയായി രാവിലെ സന്നിധാനത്ത് കലശാഭിഷേകവും കളഭാകിഷേകവും നടന്നിരുന്നു. തന്ത്രി മഹേഷ് മോഹനരുടെയും, മേല്‍ശാന്തി എസ്ഇ ശങ്കരന്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. തുടര്‍ന്നാണ് മണ്ഡലപൂജ ആരംഭിച്ചത്. തങ്കയങ്കി ചാര്‍ത്തിയുള്ള പൂജയാണ് നടന്നത്.

ഇന്നലെ വൈകിട്ട് 6.35 ഓടെയാണ് തങ്കയങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തിച്ചേര്‍ന്നത്. ആചാരപൂര്‍വമായ സ്വീകരണമാണ് തങ്കയങ്കി ഘോഷയാത്രയ്ക്ക് സന്നിധാനത്ത് ലഭിച്ചത്. വൈകിട്ട് തങ്കയങ്കി ചാര്‍ത്തി യുള്ള ദീപാരാധന ദര്‍ശിക്കുന്നതിനും വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്.

മണ്ഡലപൂജയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം പാടി നട അടക്കുന്നതോടെ ഇക്കൊല്ലത്തെ മണ്ഡലകാല തീര്‍ത്ഥാടനത്തിനും സമാപനം കുറിക്കും.

DONT MISS
Top