സാഫ് കപ്പില്‍ ബംഗ്ലാദേശിനെ തോല്‍പിച്ച് മാലിദ്വീപ് സെമിയില്‍ കടന്നു

Untitled-1

തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോള്‍ മല്‍സരത്തില്‍ ബംഗ്ലാ കടുവകളെ 3-1ന് തകര്‍ത്ത് മാലിദ്വീപ് സെമിയിലെത്തി്. ആദ്യമത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് ഏകപക്ഷീയമായ നാലുഗോളുകള്‍ക്ക് തോറ്റ ബംഗ്ലാദേശ് ഇതോടെ ടൂര്‍ണമെന്റില്‍നിന്ന് പുറത്തായി. 42ആം മിനുട്ടില്‍ ക്യാപ്റ്റന്‍ അഷ്ഫാക്ക് അലിയുലൂെയായിരുന്നു മാലി ദ്വീപിന്റെ ആദ്യവെടി. പിന്നീട് പകരക്കാരായി ഇറങ്ങിയ ഹസ്സന്‍ നായിസ് 90ആം മിനുട്ടിലും
നാഷിദ് അഹമ്മദ് 95ആം മിനുട്ടിലും പട്ടിക പൂര്‍ത്തിയാക്കി. 87ആം മിനുട്ടില്‍ ഹേമന്ത വി ബിശ്വാസിന്റെ വകയായിരുന്നു ബംഗ്ലാദേശിന്റെ ആശ്വാസഗോള്‍.

DONT MISS
Top