ഇന്ത്യയുടെ അഗ്നിച്ചിറകുകള്‍ കലാമിന് ആദരമൊരുക്കി ചെന്നൈയില്‍ ചോക്ലേറ്റ് പ്രതിമ

apj-abdul-kalamചെന്നൈ: ഇന്ത്യയുടെ മിസൈല്‍ മനുഷ്യന്‍ എപിജെ അബ്ദുള്‍ കലാമിനോടുള്ള ആദര സൂചകമായി ചെന്നൈയില്‍ അദ്ദേഹത്തിന്റെ ചോക്ലേറ്റ് പ്രതിമയൊരുങ്ങി. പുതുച്ചേരിയിലെ സുക്ക എന്ന ചോക്ലേറ്റ് കടയിലാണ് കടയുടമ ശ്രീനാഥ് ബാലചന്ദ്രന്റേയും പ്രധാന ഷെഫ് രാജേന്ദ്രന്‍ തങ്കരാസുവിന്റേയും നേതൃത്വത്തില്‍ പ്രതിമ നിര്‍മ്മിച്ചത്.

അഞ്ചടി നീളമുള്ള പ്രതിമയ്ക്ക് 400 കിലോഗ്രാം ഭാരമാണുള്ളത്. 180 മണിക്കൂറോളമെടുത്താണ് ഇവര്‍ ഈ പ്രതിമ നിര്‍മ്മിച്ചത്. സുക്ക ചോക്ലേറ്റ് ബൊട്ടീക്കില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്ന പ്രതിമ കാണാനായി നിരവധി പേരാണ് നിത്യേനെ സുക്കയില്‍ എത്തുന്നത്.  കടയിലെത്തി പ്രതിമ കണ്ടോളൂ പക്ഷെ പ്രതിമയുടെ വില ചോദിക്കരുതെന്നാണ് കടയുടമ പറയുന്നത്. കാരണം നിശ്ചിത വില നിശ്ചയിച്ച് വില്‍പ്പനയ്ക്കായല്ല പ്രതിമ നിര്‍മ്മിച്ചത്,കലാമിനോടുള്ള ആദര സൂചകമായി നിര്‍മ്മിച്ച പ്രതിമയ്ക്കു വിലയിടാന്‍ സാധിക്കില്ലെന്നും തങ്കരാസുവും രാജേന്ദ്ര ശ്രീനാഥും പറയുന്നു. ജനുവരി ആദ്യ ആഴ്ച വരെ ഈ പ്രതിമ കടയില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും.

apj-abdul-kalam

കടയുടെ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇത്തരത്തിനൊരു പ്രതിമ ഇവര്‍ നിര്‍മ്മിച്ചത്.  പ്രതിമ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് പൊതുജനത്തിന്റെ അഭിപ്രായം അറിയാനായി ഇവര്‍ സര്‍വ്വേയും നടത്തിയിരുന്നു.  ഫെയ്‌സ്ബുക്കിലൂടെ നടത്തിയ സര്‍വ്വേയില്‍ ലഭിച്ച മികച്ച പ്രതികരണത്തിനു ശേഷമാണ് ഇത്തരമൊരു ഉദ്യമം ഇവര്‍ ആരംഭിച്ചത്.  ഇതിനു മുന്‍പും പല പ്രമുഖരുടേയും ചോക്ലേറ്റ് പ്രതിമകള്‍ ശ്രീനാഥിന്റെ നേതൃത്വത്തില്‍ സുക്കയില്‍ നിര്‍മ്മിച്ചിട്ടുണ്ട്.  മഹാത്മ ഗാന്ധി, മിക്കി മൗസ്, സ്റ്റാച്യു ഓഫ് ലിബര്‍ട്ടി എന്നീ പ്രതിമകളുംഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

DONT MISS
Top