ജനിച്ച് ആറുമാസക്കാലം വെന്റിലേറ്ററില്‍ കഴിഞ്ഞ കുഞ്ഞ് ആശുപത്രി വിട്ടു

baby

അഹമ്മദാബാദ്: ജനിച്ച് ആറ് മാസക്കാലത്തോളം വെന്റിലേറ്ററില്‍ കഴിഞ്ഞ പെണ്‍കുഞ്ഞ് ആശുപത്രി വിട്ടു. അഹമ്മദാബാദ് സ്വദേശി അനുരാധാ വ്യാസിന്റെ 6 മാസം മാത്രം പ്രായമുള്ള കുഞ്ഞാണ് മാസങ്ങളോളം വെന്റിലേറ്ററില്‍ കഴിഞ്ഞത്.

വിവാഹശേഷം 13 വര്‍ഷക്കാലത്തോളം അനുരാധ ഒരു കുഞ്ഞിനുവേണ്ടി കാത്തിരുന്നു. എന്നാല്‍ ഗര്‍ഭധാരണത്തിനുശേഷം കുഞ്ഞ് പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതിനു മുന്‍പേ ഡോക്ടര്‍ ഉടന്‍ പ്രസവം വേണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. 24 ആഴ്ച കഴിഞ്ഞപ്പോള്‍ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന് വേണ്ട രക്തം ലഭിക്കുന്നില്ലെന്ന കാരണത്താലാണ് കുഞ്ഞിനെ ഉടന്‍ പുറത്തെടുക്കാന്‍ തീരുമാനിച്ചത്.

പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതിനു മുന്‍പേ ജനിച്ചതിനാല്‍ 465 കിലോ ഭാരം മാത്രമെ കുഞ്ഞിനുണ്ടായിരുന്നുള്ളു. 2015 ജൂണ്‍ 5നാണ് അഹമ്മദാബാദ് സ്‌റ്റേര്‍ലിങ് ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചത്.

DONT MISS
Top