തണുത്ത് വിറച്ച് മുംബൈ: കുറഞ്ഞ താപനില 11 ഡിഗ്രി സെല്‍ഷ്യസ്

cold

മുംബൈ: മുംബൈയില്‍ അന്തരീക്ഷ താപനില 11.6 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. ഇന്നലെ രാത്രിയില്‍ തണുപ്പ് കൂടിയതോടെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെട്ട ദിവസമായി മാറി. ഈ ഡിസംബറില്‍ സാധരണായായി അനുഭവപ്പെട്ട നഗരത്തില്‍ താപനില 17 ഡിഗ്രി സെഷ്യസ് ആയിരുന്നു. എന്നാല്‍ സാധാരണ താപനിലയില്‍ നിന്ന് ആറ് ഡിഗ്രി കുറഞ്ഞതോടുകൂടി മുംബൈ തണുത്തു വിറച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15നാണ് മുംബൈയില്‍ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കുറഞ്ഞും കൂടിയും താപനിലയില്‍ വ്യതിയാനം തുടരുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.

DONT MISS
Top