രണ്ടര വയസ്സുള്ളപ്പോള്‍ നടത്തിയ വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി കുടുംബകോടതിയില്‍

child-marriageജയ്പൂര്‍: രണ്ടര വയസ്സുള്ളപ്പോള്‍ നടത്തിയ വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി. പത്തൊന്‍പതുകാരിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ് കോടതിയെ സമീപിച്ചത്.

പെണ്‍കുട്ടിക്ക് രണ്ടര വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് വിവാഹം കഴിപ്പിച്ചത്. ശൈശവവിവാഹത്തിലൂടെ ഭര്‍ത്താവായ വ്യക്തിക്ക് വിദ്യാഭ്യാസമില്ലെന്ന് യുവതി ഹര്‍ജിയില്‍ പറയുന്നു. ശൈശവവിവാഹമെന്ന സാമൂഹ്യവിപത്തില്‍ നിന്നും രക്ഷപെടാന്‍ സഹായിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. രണ്ടര വയസ്സുള്ളപ്പോള്‍ തന്നെ തന്റെ വിവാഹം നടത്തിയിരുന്നെന്ന് അടുത്തിടെയാണ് അറിഞ്ഞത്. എതിര്‍ത്തെങ്കിലും കുടുംബത്തില്‍ നിന്നും സമുദായത്തില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമാണ് നേരിടേണ്ടി വരുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

തുടര്‍ന്നാണ് ശൈശവവിവാഹത്തിനെതിരെ പോരാടുന്ന സാരഥി ട്രസ്റ്റിനെ സമീപിക്കുകയായിരുന്നു. ട്രസ്റ്റിന്റെ സഹായത്തോടെയാണ് കുടുംബകോടതിയില്‍ ഹര്‍ജി നല്‍കിയത്.

DONT MISS
Top