ദില്ലി ഓട്ടോ എക്‌സ്‌പോ: പ്രതീക്ഷ പകര്‍ന്ന് ഒട്ടേറെ മോഡലുകള്‍

ദില്ലി: വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയ്ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ഫെബ്രുവരി അഞ്ച് മുതല്‍ ഒന്‍പത് വരെയാണ് ദില്ലി ഓട്ടോ എക്‌സ്‌പോയുടെ 13ആം എഡിഷന്‍ നടക്കുന്നത്. ആഗോളതലത്തില്‍ നിന്നുള്ള നിരവധി വാഹനനിര്‍മ്മാതാക്കള്‍ തങ്ങളുടെ പുതിയ മോഡലുകള്‍ എക്‌സ്‌പോയില്‍ അവതരിപ്പിക്കും.

എക്‌സ്‌പോയില്‍ ഏറെ പ്രതീക്ഷ പകരുന്ന ചില മോഡലുകള്‍

ഫോക്‌സ്‌വാഗണ്‍ പോളോ സ്റ്റഫ്/ബോറ

polo-stuffപോളോയുടെ പ്ലാറ്റ്‌ഫോമില്‍ തന്നെ ഒരുക്കിയിരിക്കുന്ന പുതിയ മോഡലാണ് പോളോ സ്റ്റഫ്/ബോറ. കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍പ്പെടുന്ന സ്റ്റഫിന് ആറ് ലക്ഷം രൂപ മുതലാണ് വില എന്നാണ് സൂചന.

മാരുതി എക്‌സ്എ ആല്‍ഫ

xa-alphaകോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്കുള്ള മാരുതിയുടെ പുതിയ മോഡലിനെ കുറിച്ച് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു കഴിഞ്ഞു. സ്വിഫ്റ്റിന്റെ കൂടുതല്‍ പരിഷ്‌കരിച്ച മോഡലാണിത് എന്നാണ് പുറത്തു വന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. ആറ് ലക്ഷത്തിനും ഒന്‍പത് ലക്ഷത്തിനും ഇടയിലാണ് വില

ടൊയോട്ട ഇന്നോവ

innovaരാജ്യത്തെ ജനകീയ കാറുകളിലൊന്നായ ഇന്നോവയും വലിയ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. രൂപകല്‍പ്പനയിലും സാങ്കേതികമികവിലും ഏറെ മാറ്റങ്ങളോടു കൂടിയ പുതിയ ഇന്നോവ മോഡലുകളും ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെടും.

സ്‌കോഡ സുപ്പേര്‍ബ്

skoda-superbസ്‌കോഡയുടെ ആഡംബരവാഹനം സുപ്പേര്‍ബിന്റെ കൂടുതല്‍ പരിഷ്‌കരിച്ച മോഡലും അടുത്ത വര്‍ഷം പുറത്തിറക്കപ്പെടും. ഒക്ടാവിയയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ആഡംബരവാഹന ശ്രേണിയിലേക്ക് സുപ്പേര്‍ബ് എത്തുന്നത്.

മഹീന്ദ്ര കെയുവി 100 മൈക്രോ എസ്‌യുവി

kuv-100മഹീന്ദ്രയുടെ കെയുവി 100 എസ്‌യുവിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തു വന്നു കഴിഞ്ഞു. ദില്ലി എക്‌സ്‌പോയില്‍ ഏറ്റവും പ്രതീക്ഷ പകരുന്നതും കെയുവി 100 തന്നെയാണ്. മഹീന്ദ്രയ്ക്ക് പുതിയ ഗെയിം ചേഞ്ചര്‍ ആയിരിക്കും ഇതെന്നാണ് വിലയിരുത്തല്‍.

ജാഗ്വാര്‍ എക്‌സ്ഇ

jaguar-XEജാഗ്വാറില്‍ നിന്നുളള ഏറ്റവും പുതിയ മോഡലാണ് എക്‌സ്ഇ. ബിഎംഡബ്ല്യു 3 സീരീസ്, ഔഡി എ4, മെഴ്‌സിഡെസ് ബെന്‍സ് സി ക്ലാസ് തുടങ്ങിയവയോട് മത്സരിക്കാനാണ് ജാഗ്വാറിന്റെ തീരുമാനം.

ഹോണ്ട ബിആര്‍-വി

honda-br-vഅടുത്ത വര്‍ഷം എസ്‌യുവി സെഗ്മെന്റിലേക്ക് കൂടി ചുവടുറപ്പിക്കാനാണ് ഹോണ്ടയുടെ തീരുമാനം. ഈ ലക്ഷ്യത്തോടെയാണ് ദില്ലി എക്‌സ്‌പോയില്‍ ബിആര്‍-വി മോഡല്‍ അവതരിപ്പിക്കുന്നത്. ഡീസല്‍ മോഡലില്‍ ഹോണ്ട അവതരിപ്പിക്കുന്ന ആദ്യ എസ്‌യുവിയാണ് ബിആര്‍-വി എന്ന പ്രത്യേകതയുമുണ്ട്.

ടാറ്റ സിക്ക

tata-zicaനേരത്തെ ഗോവയില്‍ അവതരിപ്പിച്ച മോഡലാണ് ടാറ്റ സിക്ക. നൂതന ഡിസൈനാണ് പ്രധാന പ്രത്യേകത. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ സിക്ക ലഭ്യമകും. മാരുതി സെലറിയോ, ഹ്യുണ്ടായി ഐ10, ഷെവര്‍ലെ ബീറ്റ് തുടങ്ങിയവയ്ക്ക് വെല്ലുവിളി ഉയര്‍ത്താനാണ് ടാറ്റയുടെ നീക്കം.

DONT MISS
Top