പശു: യാഹൂ ഇന്ത്യയുടെ പേഴ്‌സനാലിറ്റി ഓഫ് ദി ഇയര്‍

cowദില്ലി: ഇന്ത്യയിലെ പ്രമുഖരെ പിന്തള്ളി യാഹൂ ഇന്ത്യയുടെ പേഴ്‌സനാലിറ്റി ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ടത് പശു. യാഹൂ ഇന്ത്യയുടെ 2015 ഇയര്‍ റിവ്യൂ ആണ് പശുവിനെ പേഴ്‌സനാലിറ്റി ഓഫ് ദി ഇയറായി തെരഞ്ഞെടുത്തത്.

അടുത്തിടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് പേഴ്‌സനാലിറ്റി ഓഫ് ദി ഇയറിനെ തെരഞ്ഞെടുക്കുന്നത്. ബീഫ് നിരോധനത്തെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് പശുവിനെ സംബന്ധിച്ച ചര്‍ച്ച രാജ്യത്ത് സജീവമായത്. ദാദ്രി കൊലപാതകവും തുടര്‍ന്നുണ്ടായ അസഹിഷ്ണുതാ പരാമര്‍ശങ്ങളുമാണ് പശുവിനെ സജീവ ചര്‍ച്ചയിലേക്കെത്തിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പശുവിനെ പേഴ്‌സനാലിറ്റി ഓഫ് ദി ഇയറായി തെരഞ്ഞെടുത്തതെന്ന് യാഹു ഇന്ത്യ വക്താക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇയര്‍ റിവ്യൂവില്‍ അരവിന്ദ് കെജ്രിവാളിനേയും നിതീഷ് കുമാറിനേയും ന്യൂസ് മേക്കറായി തെരഞ്ഞെടുത്തു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ യാഹുവില്‍  തെരഞ്ഞ രാഷ്ട്രീയ നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദി ആണ്. ഐഎസ്, അബ്ദുള്‍ കലാമിന്റെ മരണം, ഷീന ബോറ കൊലക്കേസ്, വ്യാപം അഴിമതി എന്നിവയാണ് ഏറ്റവും ആള്‍ക്കാര്‍ കൂടുതല്‍ തെരഞ്ഞ മറ്റു വിഷയങ്ങള്‍.

DONT MISS
Top