റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തെ 18 ലക്ഷം പൊലീസുകാരെ പ്രധാനമന്ത്രി നേരിട്ട് ആശംസ അറിയിക്കും

modi-smsദില്ലി: രാജ്യത്തിന്റെ 67ആം റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയിലെ 18 ലക്ഷം പൊലീസുകാരെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ആശംസ അറിയിക്കും. റിപ്പബ്ലിക് ദിനത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകളിലേക്ക് സന്ദേശമയച്ചു കൊണ്ടാകും പ്രധാനമന്ത്രി പൊലീസുകാര്‍ക്ക് ആശംസ അറിയിക്കുന്നത്. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരത്തില്‍ പൊലീസുകാരെ അഭിസംബോധന ചെയ്യുന്നത്.

എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും പൊലീസുകാരെയും കേന്ദ്ര പൊലീസ് സേനയിലുള്ളവരേയും നരേന്ദ്രമോദി വ്യക്തിപരമായി അഭിസംബോധന ചെയ്തുകൊണ്ട് ആശംസകളറിയിക്കും. ഗുജറാത്തിലെ കച്ചില്‍ നടന്ന ഡിജിപിമാരുടെ സമ്മേളനത്തില്‍ മോദി ഇക്കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു.  പൊലീസുകാരുടെ പേരും ഫോണ്‍നമ്പറുമുള്‍ക്കൊള്ളുന്ന പട്ടിക സമര്‍പ്പിക്കാന്‍ ഡിജിപിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാ പൊലീസുകാരും യോഗ അഭ്യസിക്കണമെന്നും മോദി നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കില്‍ യോഗ അധ്യാപകരെ പൊലീസ് സ്റ്റേഷനുകളില്‍ നിയമക്കണം. രാജ്യത്തെ മാധ്യമങ്ങളുമായി സൗഹൃദം സ്ഥാപിക്കാന്‍ പൊലീസുകാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

DONT MISS
Top