നടി ശ്യാമിലിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാജം, അപവാദങ്ങള്‍ക്കെതിരെ നിര്‍മ്മാതാവ് ഫൈസല്‍ ലത്തീഫ്

syamily

നടി ശ്യാമിലിക്കെതിരെ വന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന വാദവുമായി നിര്‍മ്മാതാവ് ഫൈസല്‍ ലത്തീഫ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ശ്യാമിലിക്കെതിരെ വന്ന അപവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഫൈസല്‍ ലത്തീഫ് കുറിച്ചത്.

ശ്യാമിലിക്ക് തലക്കനമാണെന്നും സെറ്റില്‍ താരത്തെക്കൊണ്ട്  നിര്‍മ്മാതാവിന്‌ തലവേദനയാകുന്നുവെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. നടി ശ്യാമിലി പ്രതിഫലമായി ആവശ്യപ്പെടുന്നത് അമ്പത് ലക്ഷമാണെന്നും സെറ്റില്‍ അമ്മയെക്കൂടാതെ നാല് ആയമാര്‍കൂടി ശ്യാമിലിക്കൊപ്പം ഉണ്ടാകും.  കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന സിനിമയുടെ സെറ്റില്‍ ശ്യാമിലി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് നിര്‍മ്മാതാവിന് തലവേദനയുണ്ടാക്കിയെന്നാണ് വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ ഇതൊക്കെ വെറും വ്യാജവാര്‍ത്തകളാണെന്നും എന്തിനാണ് ഇത്തരം അപവാദപ്രചരണങ്ങള്‍ നടത്തുന്നതെന്ന് തങ്ങള്‍ക്കറിയില്ലെന്നും നിര്‍മാതാവ് ഫൈസല്‍ പറഞ്ഞു.

Dear friends,അച്ചപ്പു മൂവി മാജിക്കിന്റെ ബാനറിൽ ഞാൻ നിർമ്മിക്കുന്ന ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന എന്റെ രണ്ടാമത്തെ…

Posted by Faizal Latheef on Sunday, December 20, 2015

DONT MISS
Top