ബോംബ് ഭീഷണി: എയര്‍ ഫ്രാന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കി

air-france

നെയ്‌റോബി: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഫ്രാന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തിലെ ടോയ്‌ലറ്റിന്റെ ഭാഗത്ത് നിന്ന് സംശയകരമായ സാഹചര്യത്തില്‍ ഒരു ഉപകരണം കണ്ട സാഹചര്യത്തിലാണ് കെനിയയിലെ മൊംബാസ വിമാനത്താവളത്തില്‍ ഇറക്കാന്‍ വിമാനജീവനക്കാര്‍ തീരുമാനിച്ചത്. മൗറീഷ്യസില്‍ നിന്നും പാരിസിലേക്കുള്ള യാത്രാമദ്ധ്യേയാണ് വിമാനം താഴെയിറക്കിയത്.

എയര്‍ ഫ്രാന്‍സിന്റെ ബോയിംഗ് 777 ഇനത്തില്‍ പെട്ട വിമാനത്തില്‍ വിമാനജീവനക്കാരുള്‍പ്പെടെ 463 പേര്‍ ഉണ്ടായിരുന്നു. വിമാനയാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയ ശേഷമാണ് സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഉപകരണം സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പരിശോധിച്ചത്. പരിശോധനയില്‍ അപകടകരമായതൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

DONT MISS
Top