മുന്നറിയിപ്പില്ലാതെ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി: കാസര്‍ഗോഡ് വന്‍ കൃഷിനാശം

paddyകാസര്‍ഗോഡ്: മുന്നറിയിപ്പില്ലാതെ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തിയത് വന്‍ കൃഷി നാശത്തിന് കാരണമായി. കാസര്‍ഗോഡ് കണിച്ചിറയിലെ അണക്കെട്ടാണ് മാനദണ്ഡങ്ങള്‍ മറികടന്ന് അടച്ചിട്ടത്. കടം വാങ്ങിയും അത്യധ്വാനം ചെയ്തും ഉണ്ടാക്കിയ നെല്‍കൃഷി വെള്ളത്തില്‍ നശിച്ചു പോകുന്നത് വേദനയോടെ നോക്കി നില്‍ക്കുകയാണ് മടിക്കൈ റാക്കോലിലെ കര്‍ഷകര്‍.

യാതൊരു മുന്നറിയിപ്പുമില്ലാതെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഇവിടെ അണക്കെട്ടിന്റെ ഷട്ടറിട്ടത്. ഇതോടെ ഏക്കര്‍ കണക്കിന് നെല്‍കൃഷിയാണ് നശിച്ചത്. ചിലരുടെ താല്‍പര്യമാണ് നേരത്തേ ഷട്ടറിടാന്‍ കാരണമായതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പ്രദേശത്ത് വ്യാപകമായി കൃഷി നാശം സംഭവിച്ചിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു.

അതേസമയം പ്രദേശത്ത് വെള്ളം തടഞ്ഞു നിര്‍ത്താനായി നിര്‍മ്മിച്ച രണ്ടു തടയണകള്‍ പ്രയോജനപ്പെടുന്നില്ലെന്നും ആക്ഷേപമുണ്ട്. കുറ്റിക്കൈ വയലിനു മുകളിലായി വീണ്ടും തടയിണ നിര്‍മ്മിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top