2015 ലെ സ്ത്രീരത്‌നങ്ങള്‍

എല്ലാ വര്‍ഷവും ജനങ്ങളെ സ്വാധീനിക്കുന്ന ചില വനിതകള്‍ ഉണ്ട്. ജീവിതത്തില്‍ വിജയിച്ച ഈ സ്ത്രീകള്‍ സമൂഹത്തില്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാണ്. ഈ വര്‍ഷവും നിരവധി സ്ത്രീകള്‍ പല മേഖലകളിലായി തിളങ്ങി. അവരില്‍ ചിലര്‍:

സൗദി വനിതാ കൗണ്‍സിലര്‍മാര്‍

ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലനമാണ് ഇത്തവണത്തെ സൗദി തദ്ദേശ തെരഞ്ഞെടുപ്പ്. മുസ് ലിം രാജ്യമായ സൗദിയില്‍ നിന്നും ചരിത്രത്തില്‍ ആദ്യമായി അഞ്ച് വനിതകള്‍ കൗണ്‍സിലര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്ര തലത്തില്‍ വരെ ഈ വാര്‍ത്ത ഏറെ പ്രാധാന്യത്തോടെയാണ് ചര്‍ച്ച ചെയ്തത്. മെക്ക ഉള്‍പ്പടെയുള്ള മുന്‍സിപ്പല്‍ കൗണ്‍സിലുകളില്‍ വനിതകള്‍ വിജയിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യം കാട്ടിത്തന്ന തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്.

SAUDI-NEW

പട്രീഷ്യ ആര്‍ക്കെറ്റ്

ബോയ്ഹുഡ് എന്ന ഹോളിവുഡ് ചിത്രത്തിലെ അഭിനയത്തിന് സഹനടിക്കുള്ള ഒസ്‌കാര്‍ ലഭിച്ച പട്രീഷ്യ ആര്‍ക്കെറ്റ് ലിംഗ വിവേചനത്തെ കുറിച്ച് ഓസ്‌കര്‍ വേദിയില്‍ പ്രസംഗിച്ചത് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങിയതിനു ശേഷം സംസാരിച്ച പട്രീഷ്യയുടെ വാക്കുകളെ വലിയ കരഘോഷത്തോടെയാണ് മെര്‍ലിന്‍ സ്ട്രീപ്പ് ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഹര്‍ഷാരവത്തോടെയാണ് എതിരേറ്റത്.

സിനിമയില്‍ നടന്മാര്‍ക്കും നടിമാര്‍ക്കും തുല്യ പ്രതിഫലം നല്‍കണമെന്നായിരുന്നു പട്രീഷ്യയുടെ പ്രസംഗം. സമൂഹത്തില്‍ ലിംഗസമത്വം ഉറപ്പുവരുത്താന്‍ പോരാടണമെന്നും പാട്രീഷ്യ ആഹ്വാനം ചെയ്തു. പട്രീഷ്യയുടെ പ്രസംഗം ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു.

Patricia-Arquette--Oscars-2015

സാനിയ മിര്‍സ, മാര്‍ട്ടിന ഹിംഗിസ്

ടെന്നീസിലെ സുവര്‍ണ താരങ്ങളാണ് മാര്‍ട്ടിന ഹിംഗിസും. സീസണിലെ ഒന്‍പതാമത്തെ കിരീടം സാനിയ ഹിംഗിസ് സഖ്യം നേടി. സീസണിലെ അവസാനത്തെയും ഗ്രാന്‍ഡ്സ്ലാമിനോളം പ്രാധാന്യമുള്ളതുമായ ഡബ്ല്യു ടി എ വേള്‍ഡ് ടൂര്‍ ഫൈനലില്‍ ജേതാക്കളായതോടെ സീസണിന്റെ അവസാനത്തില്‍ സാനിയ സഖ്യം ലോക ഡബിള്‍സ് റാങ്കിംഗിലെ ഒന്നാം റാങ്ക് നിലനിര്‍ത്തി. സിംഗപ്പൂരില്‍ നടന്ന ഫൈനലില്‍ ഒരു മണിക്കൂര്‍ കൊണ്ട് ഇന്തോസ്വിസ് സഖ്യം സ്പാനിഷ് സഖ്യത്തെ കീഴടക്കിയത്.

sania-mirza-martina-hingis_650x400_51450423442

സെയ്‌ന നെഹ്വാള്‍

ബാഡ്മിന്റണില്‍ ലോക ഒന്നാം മ്പര്‍ താരമായി സെയ്‌ന നെഹ്വാള്‍ വാര്‍ത്തകളില്‍ ഇടംനേടി. ഇന്ത്യയിലെ ഏറ്റവും വിലയേറിയ ബാഡ്മിന്റണ്‍ താരവും സെയ്‌നയാണ്. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് സെയ്‌ന.

saina-nehwal_650x400_81450423516

ആഞ്ചല മെര്‍ക്കല്‍

ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ ഇത്തവണത്തെ ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യാതിര്‍ത്തി അഭയാര്‍ത്ഥികള്‍ക്കായി തുറന്നു കൊടുത്ത് രാജ്യത്ത് സാമ്പത്തിക ബാധ്യതയ്ക്ക് വഴിതുറന്ന ആഞ്ചല മെര്‍ക്കല്‍ ഈ വര്‍ഷാരംഭം മുതല്‍ വിവാദങ്ങളും വിമര്‍ശനങ്ങളും ഏറ്റു വാങ്ങി ലോകവാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. യൂറോപ്യന്‍ ലോകരാഷ്ട്രങ്ങളിലുണ്ടായ അഭയാര്‍ത്ഥി പ്രശ്‌നങ്ങളേയും തീവ്രവാദ ഭീക്ഷണികളേയും അതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളേയും 61 വയസ്സുകാരിയായ ആഞ്ചല മെര്‍ക്കല്‍ അതിജീവിച്ച രീതികളെയും മാഗസിന്‍ എഡിറ്റര്‍ നാന്‍സി ഗിബ്ബ്‌സ് പ്രഖ്യാപന വേളയില്‍ പരാമര്‍ശിച്ചു. പാശ്ചാത്യന്‍ ലോകരാഷ്ട്രങ്ങള്‍ കണ്ട എക്കാലത്തേയും മികച്ച നേതാക്കളില്‍ പ്രമുഖയാണ് ആഞ്ചലയെങ്കിലും ഈ വര്‍ഷം ഇവര്‍ നേരിട്ട വെല്ലുവിളികളും വിമര്‍ശനങ്ങളും മെര്‍ക്കലിന്റെ ഭരണ പാടവത്തെ പരീക്ഷിക്കുന്ന തരത്തിലുള്ളവയായിരുന്നുവെന്നും ഗിബ്ബ്‌സ് പറഞ്ഞു.

angela-merkel

ദീപിക പദുകോണ്‍

ബോളിവുഡ് താരം ദീപികയ്ക്ക് ഈ വര്‍ഷം മികച്ച വര്‍ഷമായിരുന്നു. അമിതാഭ് ബച്ചനോടൊപ്പമുള്ള പികു, റണ്‍ബീര്‍ കപൂറിനൊപ്പം തമാശ, രണ്‍വീര്‍ സിംഗിനൊപ്പം അഭിനയിച്ച ബജിറാവോ മസ്താനി എന്നിവയെല്ലാം ഹിറ്റുകളായി. വിഷാദ രോഗത്തിനു താന്‍ അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തി പ്രേക്ഷകര്‍ക്കു മുന്നില്‍ വരാന്‍ ദീപിക ധൈര്യപ്പെട്ടു. വിാദ രോഗം ബാധിച്ചവര്‍ക്ക് സമാധനത്തിന്റഖെ പാത കാട്ടിക്കൊടുക്കാന്‍ ലൈവ്, ലൗ, ലാഫ് എന്ന ഫൗണ്ടേഷന്‍ തുടങ്ങിയതും ജീപികയുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായി മാറി. മൈ ചോയ്‌സ് എന്ന വീഡിയോയും ശ്രദ്ധേയമായി. അഭിനന്ദനങ്ങളും ഒപ്പം വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അടുത്ത ദിവസങ്ങളില്‍ വിന്‍ ഡീസലിനൊപ്പമുള്ള ചിത്രം വൈറലായിരുന്നു. ഹോളിവുഡിലും ചുവടുവെയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയും ഇതിനു പിന്നാലെ വന്നു.

deepika

പ്രിയങ്ക ചോപ്ര

ദില്‍ ദഡ്ക്കനേ ദോ എന്ന ചിത്രമായിരുന്നു ഈ വര്‍ഷം പ്രിയങ്കയ്ക്ക് ഹിറ്റ് നേടിക്കൊടുത്തത്. അമേരിക്കന്‍ ടെലിവിഷന്‍ പരിപാടി ക്വാന്റിക്കോയിലെ അഭിനയവും ശ്രദ്ധേയമായി. ബാജിറാവോ മസ്താനിയില്‍ രണ്‍വീറിനൊപ്പം കേന്ദ്രകഥാപാത്രമായും പ്രിയങ്ക എത്തി.

priyanka-2

ആങ് സാങ് സ്യൂചി

മ്യാന്‍മര്‍ തെരഞ്ഞെടുപ്പില്‍ ആങ് സാന്‍ സ്യൂചിയുടെ പാര്‍ട്ടി ചരിത്രവിജയം നേടിയിരുന്നു. അര നൂറ്റാണ്ടിന് ശേഷമുള്ള ആദ്യത്തെ ജനാധിപത്യ സര്‍ക്കാരാണ് സ്യൂചിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറാന്‍ ഒരുങ്ങുന്നത്. പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തതോടെ വീട്ടു തടങ്കലിലായിരുന്നു സ്യൂചി. സമാധാനത്തിനുള്ള നൊബേല്‍ ലഭിച്ച സ്യൂചി ജനാധിപത്യത്തിനായുള്ള പോരാട്ടത്തിലായിരുന്നു. സ്യൂചിയുടെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണ് പാര്‍ട്ടി നേചിയ വിജയം. എന്നാല്‍ സ്യൂചി പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ സാധ്യത കുറവാണ്. 2011ല്‍ പട്ടാളം ഭരണഘടനയില്‍ വരുത്ത ഭേദഗതിയിലൂടെ സ്യൂചിയെ ഉന്നതാധികാരത്തില്‍ നിന്നും വിലക്കിയ സാഹചര്യത്തിലാണിത്.

aung-san-syu-ki
DONT MISS
Top