പുകമഞ്ഞ് രൂക്ഷമാകുന്നു; ബീജിംഗില്‍ രണ്ടാം റെഡ് അലര്‍ട്ട്

Untitled-1

ബീജിംഗ്: അമിതമായ അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് വടക്കന്‍ ചൈനയില്‍ വീണ്ടും പുകമഞ്ഞ് രൂക്ഷമാകുന്നു. ജനജീവിതത്തെ തടസ്സപ്പെടുത്തും വിധം പുകമഞ്ഞ് വ്യാപിച്ചതിനാല്‍ നഗരത്തില്‍ രണ്ടാം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സിയാനില്‍ നിന്നും തുടങ്ങുന്ന പുകമഞ്ഞ് ചൈനയുടെ വടക്കുകിഴക്കന്‍ പ്രദേശമായ ഷിയാനിലേക്കും ഹര്‍ബിനിലേക്കും വ്യാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജനങ്ങളോട് വീടുകളില്‍ തന്നെ തുടരാന്‍ ഗവണ്‍മെന്റ് നിര്‍ദേശിച്ചിട്ടുണ്ട്.

സാമ്പത്തിക വളര്‍ച്ചയ്ക്കായി അനിയന്ത്രിതമായി അന്തരീക്ഷം മലിനമാക്കിയതിന്റെ ദുരന്തമാണിന്ന് ബീജിംഗ് അനുഭവിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, നിര്‍മാണ മേഖലകള്‍ തുടങ്ങി നഗരത്തിലെ എല്ലാ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. ബീജിംഗ് നഗരത്തില്‍ നിരത്തില്‍ നിന്നും പകുതിയിലധികം വാഹനങ്ങള്‍ ഇറങ്ങുന്നതും നിരോധിച്ചിട്ടുണ്ട്
കഴിഞ്ഞയാഴ്ച ബീജിംഗില്‍ ആദ്യ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

അമിതമായ അന്തരീക്ഷ മലിനീകരണത്തിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്ന രാജ്യമാണ് ചൈന. പാരീസ് കാലാവസ്ഥ ഉച്ചകോടിയില്‍ ചൈനയിലെ അന്തരീക്ഷ മലിനീകരണം ചര്‍ച്ചയായിരുന്നു. ഉച്ചകോടി കഴിഞ്ഞതിനു പിന്നാലെ ബെയ്ജിങ് നഗരത്തില്‍ വിഷപ്പുക നിറഞ്ഞ പുകമഞ്ഞ് വ്യാപിച്ചത് ലോകശ്രദ്ധ നേടിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top