ബീഥോവന് ആദരമര്‍പ്പിച്ച് ഗൂഗിളിന്റെ വ്യത്യസ്തമായൊരു സംഗീത ഡൂഡില്‍

Untitled-1

ലോകപ്രശസ്ത സംഗീതജ്ഞന്‍ ലുധ്വിക് വാന്‍ ബീഥോവന് ആദരമര്‍പ്പിച്ച് ഗൂഗിളിന്റെ വ്യത്യസ്തമായൊരു ഡൂഡില്‍. അദ്ദേഹത്തിന്റെ 245-ആം ജന്മദിനത്തില്‍ സംഗീതവും കൂട്ടിച്ചേര്‍ത്താണ് ഗൂഗിള്‍ ഡൂഡില്‍ ഒരുക്കിയിരിക്കുന്നത്. ബീഥോവന്റെ മികച്ച രചനകളാണ് ഡൂഡിലില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു സംഗീത പരിപാടിക്ക് പുറപ്പെടുന്ന ബീഥോവനെയാണ് അനിമേഷനിലൂടെ ഗൂഗിള്‍ അവതരിപ്പിക്കുന്നത്. വഴിയില്‍വെച്ച് വ്യത്യസ്ത സാഹചര്യങ്ങളില്‍ അദ്ദേഹത്തിന് ആവശ്യമായ മ്യൂസിക്‌നോട്ടുകള്‍ നഷ്ടപ്പെടുന്നു. ഈ നോട്ടുകള്‍ ക്രമീകരിക്കാന്‍ ഉപയോക്താക്കള്‍ക്ക് സഹായിക്കാവുന്ന രീതിയിലാണ് ഡൂഡില്‍. നോട്ടുകള്‍ ക്രമീകരിച്ചാല്‍ അദ്ദേഹത്തിന്റെ പ്രശസ്തമായ സംഗീതം കേള്‍ക്കാന്‍ കഴിയും.

ഇതിനകം തന്നെ മികച്ച പ്രതികരണമാണ് സോഷ്യല്‍മീഡിയ വഴി ഡൂഡിലിന് ലഭിക്കുന്നത്. ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുള്ള സംഗീതകാരന്മാരില്‍ ഒരാളാണ് ബീഥോവന്‍.

ഗൂഗിള്‍ ഒരുക്കിയ ഡൂഡില്‍ കാണാം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top