മാധവന്‍ നായകനാകുന്ന സാലാ ഖാദൂസ്; ട്രെയിലര്‍ പുറത്തിറങ്ങി

madhavan

തമിഴ് സൂപ്പര്‍താരം മാധവന്‍ നായകനായി എത്തുന്ന സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രം സാലാ ഖാദൂസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പുതുമുഖം റിതികാ സിംഗാണ് നായികയായി എത്തുന്നത്. തമിഴ്, ഹിന്ദി ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇരുധി സുട്രുവെന്നാണ് തമിഴ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഒരു ഫ്രീസ്‌റ്റൈല്‍ ബോക്‌സറുടെ കഥയാണ് സാലാ ഖാദൂസ് പറയുന്നത്. ബോക്‌സിംഗ് അടി പതറുന്ന ഒരു താരം തെരുവില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ കണ്ടെത്തി രാജ്യത്തിന് വലിയ നേട്ടങ്ങള്‍ നേടിത്തരുന്നതാണ് സിനിമയുടെ പ്രേമേയം. കായിക പരിശീലകനായാണ് മാധവന്‍ വേഷമിടുന്നത്. ചിത്രത്തിലെ മാധവന്റെ ഏറെ വ്യത്യസ്തമായ ഗെറ്റപ്പ് വലിയ ചര്‍ച്ചയായിരുന്നു. മുംതാസ് സോര്‍ക്കാര്‍, നാസര്‍, രാധാദേവി, കാലി വെങ്കിട്ട് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

സുധാ കൊങ്കാര പ്രസാദാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീതസംവിധാനം. ജനുവരി 29ന് ചിത്രം തീയേറ്ററുകളിലേക്ക് എത്തും.

DONT MISS