ലോസ് ഏഞ്ചല്‍സില്‍ ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് അടച്ച സ്‌കൂളുകള്‍ തുറന്നു

Untitled-1

ലോസ് ഏഞ്ചല്‍സ്: ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് അടച്ചുപൂട്ടിയ ലോസ് ഏഞ്ചല്‍സിലെ മുഴുവന്‍ സ്‌കൂളുകളും ഇന്ന് തുറന്നു. ലോസ് ഏഞ്ചല്‍സിലെ ജില്ലാ വിദ്യാഭ്യാസ സുപ്രണ്ടിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് സ്‌കൂളുകള്‍ അടച്ചത്. മുഴുവന്‍ സ്‌കൂളുകളിലും പഴുതടച്ച പരിശോധനകള്‍ക്ക് ശേഷമാണ് സ്‌കൂളുകള്‍ തുറന്നത്.

വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെന്നും വിദ്യാഭ്യാസബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥന് ലഭിച്ച ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചതെന്നും അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.
പ്രദേശത്തെ എല്ലാ സ്‌കൂളുകളിലും സുരക്ഷാസേനയുടെ പരിശോധനയും നടന്നു.

DONT MISS
Top