ചെന്നൈയില്‍ പ്രളയം തകര്‍ത്ത ഗ്രാമം ദത്തെടുത്ത് മണിരത്‌നവും സുഹാസിനിയും

suhasini

ചെന്നൈ: പ്രളയം തകര്‍ത്ത ചെന്നൈയിലെ സൂര്യനഗര്‍ ഗ്രാമം ദത്തെടുക്കുമെന്ന് മണിരത്‌നവും ഭാര്യ സുഹാസിനിയും അറിയിച്ചു. തെക്കന്‍ ചെന്നൈയിലെ കോട്ടുപുറത്താണ് സൂര്യനഗര്‍ ഗ്രാമം. ഇരുവരും ചേര്‍ന്ന് നടത്തുന്ന ചാരിറ്റി സംഘടനയായ എന്‍എഎം വഴിയാണ് ഗ്രാമം ദത്തെടുക്കുന്നത്. ദുരിതബാധിതര്‍ക്ക് സംഘടനയുടെ നേതൃത്വത്തില്‍ കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. കോട്ടുപുറത്ത് മെഡിക്കല്‍ ക്യാമ്പും നടത്തിവരുന്നുണ്ട്.

വരും ദിവസങ്ങളില്‍ ഗ്രാമവാസികളുമായി കൂടിക്കാഴ്ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. നേരത്തേ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് ആശ്വാസവുമായെത്തിയവരില്‍ മുന്നില്‍ തന്നെയായിരുന്നു താരദമ്പതികളായ മണിരത്‌നവും സുഹാസിനിയും.

DONT MISS
Top