ഐഎസിനെ ഉന്മൂലനം ചെയ്യാന്‍ അമേരിക്ക പോരാട്ടം ശക്തമാക്കുമെന്ന് ഒബാമ

obama

വാഷിംഗ്ടണ്‍: ഐഎസിനെ ഉന്മൂലനം ചെയ്യാന്‍ ആമേരിക്ക ശക്തമായ പോരാട്ടം നടത്തുമെന്ന് പ്രസിഡന്റ് ബരാക് ഒബാമ. കനത്ത പോരാട്ടമാണ് ഐഎസ് തീവ്രവാദികള്‍ക്കെതിരെ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നത്. നവംബറില്‍ മറ്റ് മാസങ്ങളേക്കാള്‍ കൂടുതല്‍ വ്യോമാക്രമണങ്ങള്‍ ഐഎസ് താവളങ്ങളില്‍ നടത്തിയെന്ന് ഒബാമ പറഞ്ഞു. പെന്റഗണില്‍ നടന്ന പ്രസംഗത്തിലായിരുന്നു ഐഎസിനെതിരെ ശക്തമായി പോരാടാന്‍ ഒബാമയുടെ ആഹ്വാനം.

ഐഎസിന്റെ സാമ്പത്തിക സ്രോതസ്സായ എണ്ണപ്പാടങ്ങള്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ആക്രമണങ്ങളില്‍ തകര്‍ത്തു. നിരവധി തീവ്രവാദി നേതാക്കള്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവന്നെും ഒബാമ വ്യക്തമാക്കി.

2014 മുതല്‍ ഇതുവരെ 9,000 വ്യോമാക്രമണങ്ങള്‍ നടത്തിയതായി ഒബാമ പറഞ്ഞു. ഇറാഖ് കേന്ദ്രീകരിച്ചുള്ള 40 ശതമാനം കേന്ദ്രങ്ങളും തകര്‍ത്തു. ഐഎസ് നേതാവ് മുഹമ്മദ് എംവാസി, ഐഎസിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന കൊലയാളി ജിഹാദി ജോണ്‍ എന്നിവരെ കൊലപ്പെടുത്തിയത് പോരാട്ടത്തിന്റെ നേട്ടമാണ്. അമേരിക്കയും മറ്റ് ലോക രാജ്യങ്ങളും ഐഎസിനെതിരെ നടത്തുന്ന പോരാട്ടങ്ങള്‍ ശക്തമാക്കാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

പാരിസിലെ ഭീകരാക്രമണം ഐഎസിനെതിരായ പോരാട്ടങ്ങള്‍ക്കുള്ള തിരിച്ചടിയാണ്. പിശാചിന്റെ പ്രതിരൂപയായ ഐഎസിനെ ഉന്മൂലനം ചെയ്യാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്നും ആക്രമണം കൂടുതല്‍ ശക്തമാക്കണമെന്നും തുര്‍ക്കിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ ഒബാമ ആഹ്വാനം ചെയ്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top