രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്; രേഖപ്പെടുത്തിയത് രണ്ടു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്ക്

rupee-new

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ടു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്നലെ 66.8 പോയിന്റിലാണ് വിദേശ നാണ്യ വ്യാപാരം അവസാനിപ്പിച്ചതെങ്കില്‍ രൂപയുടെ മൂല്യം 0.21 പോയിന്റ് ഇടിഞ്ഞ് 67.09 പോയിന്റിലാണ് ഇന്ന് വ്യാപരം ആരംഭിച്ചത്.

ഡോളറിനെതിരെ രൂപ നിലനിര്‍ത്തിയ രണ്ടു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഈ രണ്ടു ദിവസം കൊണ്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച വിദേശ നാണ്യങ്ങളുടെ വില്‍പന വിപരീതമായാണ് വിപണിയില്‍ പ്രതിഫലിച്ചത്. വിദേശ നാണ്യ വ്യാപാരത്തില്‍ രേഖപ്പെടുത്തി. നഷ്ടത്തെത്തുടര്‍ന്ന് നിക്ഷേപകര്‍ മൂലധനം തിരിച്ചെടുക്കാന്‍ ശ്രമിച്ചതാണ് രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണമായത്.

രൂപയുടെ മൂല്യത്തില്‍ ഉണ്ടായ തകര്‍ച്ചയെത്തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണികളിലും തകര്‍ച്ച നേരിട്ടു. സെന്‍സെക്‌സ് 594 പോയിന്റും നിഫ്റ്റി 171 പോയിന്റും ഇടിവാണ് ഇന്നലെ വൈകുന്നേരം വ്യാപരം അവസാനിപ്പിച്ചപ്പോള്‍ രേഖപ്പെടുത്തിയത്.

DONT MISS
Top