ചിത്രകാരി ഹേമ ഉപാധ്യയെയും അഭിഭാഷകനെയും മരിച്ചനിലയില്‍ കണ്ടെത്തി

Untitled-1

മുംബൈ: ഇന്‍സ്റ്റാളേഷനുകളിലൂടെയും പെയ്ന്റിംഗുകളിലൂടെയും ശ്രദ്ധേയയായ കലാകാരി ഹേമ ഉപാധ്യയയേയും (43) അഭിഭാഷകനേയും മുംബൈയിലെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാന്റിവാലി മേഖലയിലെ ഓവുചാലിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ കണ്ടെത്തിയത്.

പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. 2013ല്‍ മുന്‍ ഭര്‍ത്താവും പെയിന്റിംഗ് കലാകാരനുമായ ചിന്തന്‍ ഉപാധ്യായ്‌ക്കെതിരെ ഹേമ പീഡനത്തിന് കേസ് ഫയല്‍ ചെയ്തിരുന്നു. മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ അനുവാദമില്ലാതെ ഹേമയുടെ നഗ്‌നചിത്രങ്ങള്‍ വരയ്ക്കുകയും നിരന്തരം പീഡിപ്പിയ്ക്കുകയും ചെയ്തതായി പരാതിയില്‍ ആരോപിച്ചിരുന്നു. ഈ കേസ് വാദിച്ച ഹര്‍ഷ് ഭംബാനിയുടെ(65) മൃതദേഹമാണ് ഹേമയ്‌ക്കൊപ്പം കണ്ടെത്തിയത്. രണ്ട് പേരെയും വെള്ളിയാഴ്ച മുതല്‍ കാണാനില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

DONT MISS
Top