വാന്‍ഡലൂര്‍ മൃഗശാലയിലെ വെള്ളക്കടുവ കുഞ്ഞുങ്ങള്‍ക്ക് ജയലളിത പേരിട്ടു

tiger_cubs_
ചെന്നൈ: ചെന്നൈയിലെ പ്രശസ്തമായ വാന്‍ഡലൂര്‍ മൃഗശാലയില്‍ ജനിച്ച നാല് വെള്ളക്കടുവ കുഞ്ഞുങ്ങള്‍ക്ക് മുഖ്യമന്ത്രി ജെ ജയലളിത പേരിട്ടു. രണ്ട് ആണ്‍ കടുവ കുഞ്ഞുങ്ങളും രണ്ട് പെണ്‍ കടുവ കുഞ്ഞുങ്ങളുമാണ് മൃഗശാലയില്‍ ജനിച്ചത്. ആണ്‍ കടുവ കുഞ്ഞുങ്ങള്‍ക്ക് ദേവ, നകുല എന്നും പെണ്‍കടുവ കുഞ്ഞുങ്ങള്‍ക്ക് കല, മാല എന്നുമാണ് പേരിട്ടിരിക്കുന്നത്. നമൃത എന്ന വെള്ളക്കടുവയാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.

വാന്‍ഡലൂരില്‍ അരിനഗര്‍ അണ്ണാ സുവോളജിക്കല്‍ പാര്‍ക്കിലാണ് വെള്ളക്കടുവകളെ സംരക്ഷിക്കുന്നത്. ചെന്നൈ നഗരത്തിന് പുറത്തായാണ് മൃഗശാല സ്ഥിതി ചെയ്യുന്നത്. ജൂണില്‍ മൃഗശാലയിലുണ്ടായ നാല് പെണ്‍ വെള്ളക്കടുവ കുഞ്ഞുങ്ങള്‍ക്ക് ജയലളിത പേരിട്ടിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top